‘ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക’; അമല പോളിന് ആൺകുഞ്ഞ് പിറന്നു, എല്ലാവരെയും ആകർഷിച്ച് പേര്!

Follow Us :

കൊച്ചി: നടി അമല പോളിന് ആൺകുഞ്ഞ് പിറന്നു. അമലയുടെ ഭർത്താവ് ജഗത് ദേശായി ഇൻസ്റ്റ റീലിലൂടെയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. മാസങ്ങൾക്ക് മുമ്പ് അമല ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താൻ ​ഗർഭിണി ആണെന്ന് അറിയിക്കുകയായിരുന്നു. ​ഗർഭകാല വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ അമല അറിയിച്ചിരുന്നു. ആടുജീവിതം പ്രമോഷൻ ടൈമിൽ ​ഗർഭിണിയായ അമല എത്തിയതും ചിത്രങ്ങളും വൈറലായി മാറുകയും ചെയ്തു.

 

View this post on Instagram

 

A post shared by Jagat Desai (@j_desaii)

‘ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക’ എന്ന് പറഞ്ഞാണ് അമലയും ജഗതും കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് ജനിച്ചതെന്നും ജ​ഗത് അറിയിച്ചു. ഇലൈ എന്നാണ് കുട്ടിക്ക് പേര് ഇട്ടിട്ടുള്ളത്. ഗുജറാത്തിലെ സൂറത്തിലായിരുന്ന അമല പോളിൻറെ ബേബി ഷവർ ആഘോഷിച്ചത്.

ഗുജറാത്തിയായ ജഗതിൻറെ ആചാര പ്രകാരമായിരുന്നു ഈ ചടങ്ങുകൾ. ആടുജീവിതമാണ് അമല അഭിനയിച്ച അവസാന ചിത്രം. ചിത്രം ബോക്സോഫീസിൽ വമ്പൻ വിജയമായിരുന്നു. 2023 നവംബർ ആദ്യ വാരമായിരുന്നു അമല പോളിൻറെ വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭർത്താവ്.