രണ്ടില്‍ നിന്നും മൂന്നിലേക്ക്…ഗര്‍ഭകാലം ആഘോഷമാക്കി അമല പോള്‍!!

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ താരം അമല പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം അമ്മയാകുന്ന സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അമല സന്തോഷവാര്‍ത്ത പങ്കിട്ടത്.

അമല പോളും ജഗദും കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കം തുടങ്ങിയിരിക്കുകയാണ്. ഹൃദയം കീഴടക്കുന്ന പ്രെഗ്‌നന്‍സി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ജഗദ് അമലയുടെ വയറില്‍ തലോടുന്നതും ഇരുവരും സ്‌നേഹ ചുംബനം നല്‍കുന്ന പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ വൈറലായിരിക്കുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഒരു പ്രണയ സിനിമ പോലെ മനോഹരമാണ് എന്നൊക്കെയാണ് കമന്റുകള്‍.

കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയും അമലയും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു താര വിവാഹം. ഗുജറാത്ത് സ്വദേശിയായ ജഗദ് ജോലിയുടെ ഭാഗമായി ഗോവയിലാണ് താമസം. യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല യാത്രയ്ക്കിടെയാണ് ജഗദിനെ പരിചയപ്പെടുന്നത്. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ജഗദ്.

അമല പോളിന്റെ രണ്ടാം വിവാഹമാണ് ജഗദുമായിട്ട്. സംവിധായകന്‍ എ.എല്‍. വിജയ്‌യിയും അമലയും 2014ല്‍ വിവാഹിതരായിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പക്ഷേ 2017ല്‍ ഇരുവരും വിവാഹമോചിതരുമായി.

Anu

Recent Posts

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

4 mins ago

ഇസ്രായേലിന് താക്കീതുമായി ഹമാസ്

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…

21 mins ago

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

2 hours ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

3 hours ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

15 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

17 hours ago