ഭ്രമയുഗത്തിൽ ഞെട്ടിക്കാൻ അമാൽഡ ലിസും; ശ്രദ്ധേയമായി പുത്തൻ പോസ്റ്ററും

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും ഉയർത്തുന്ന ഹൈപ്പ് അത്രത്തോളമാണ്. ജനുവരി ഒന്ന് മുതൽ തുടർച്ചയായി ഭ്രമയുഗം പോസ്റ്ററുകൾ പുറത്തുവിട്ട് ഞെട്ടിയ്ക്കുകയാണ് അണിയറ പ്രവർത്തകർ . കഴിഞ്ഞ ഏതാനും ദിവസങ്ങലായി  ഭ്രമയുഗത്തെ  ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് നടക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ ഇതുവരെ കാണാത്ത വ്യത്യസ്തത നിറഞ്ഞ പോസ്റ്റുകളാണ് ചർച്ചകൾക്ക് വഴിവച്ചതും. ജനുവരി ഒന്നിന് മമ്മൂട്ടിയുടേയും തുടർന്ന് അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരുടേയും പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നു. ഫസ്റ്റ്  ലുക്ക് മുതൽ ശ്രദ്ധനേടിയ ഭ്രമയു​ഗത്തിലെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. നടിയും മോഡലുമായ അമാൽഡ ലിസ് ആണ് പോസ്റ്ററിൽ ഉള്ളത്.മുഖം മുഴുവനായി കാണിക്കാത്ത അമാല്‍ഡയുടെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടത് തന്നെയാണ് ചിത്രത്തിന്റെ കഥയെന്ന് വ്യക്തമാകുന്നതാണ് അമാല്‍ഡയുടെ പോസ്റ്റര്‍.

നടി ഭ്രമയു​ഗത്തിൽ ഉണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. അരയിൽ തിളങ്ങുന്ന ഒഢ്യാണവും കാലിൽ തളയും ഇട്ട് കയ്യിൽ വളയണിഞ്ഞും നിൽക്കുന്ന അമാൽഡയെ പോസ്റ്ററിൽ കാണാം. മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ് പോസ്റ്റർ. ദുൽഖർ സൽമാനെ നായകനാക്കി രജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അമാൽഡ ലിസ്. ശേഷം ട്രാൻസ്, സി യു സൂൺ, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. അമാല്‍ഡയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആകും ഭ്രമയുഗത്തിലേതെന്നാണ് വിലയിരുത്തലുകള്‍. മോഡലിങ്ങിൽ സജീവമായ അമാൽഡ വിവിധ ബ്രാൻഡുകൾക്ക് മോഡലായി എത്തിയിട്ടുണ്ട്. അതേസമയം, പുതിയ പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. ‘മുമ്പോട്ട് പോകുന്തോറും വൻ ഹൈപ്പിലേക്ക് മാറുന്ന ലെവൽ ആണല്ലോ, മാക്സിമം സ്‌ക്രീനിൽ റിലീസ് ചെയ്യണം, എന്തിനുള്ള പുറപ്പാടാണ്, എൻ്റെ മോനെ ഇൻ്റർനാഷണൽ ലെവൽ’, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ് ഭ്രമയുഗത്തിന്റെ പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നത്. കണ്ണൂര് സ്‌ക്വാഡ്, ഭൂതകാലം, ബസൂക്ക, ചതുരം, 2018 തുടങ്ങിയ നിരവധി ചിത്രങ്ങൾക്കായി ഏസ്തറ്റിക് കുഞ്ഞമ്മ പോസ്റ്റർ ഒരുക്കിയിരുന്നു. പുതിയ പോസ്റ്ററുകൾ പുറത്തു വന്നതിന് പിന്നാലെ സോഷ്യൽമീഡിയയിലിൽ ഭ്രമയുഗമയമാണ്.

പലതരത്തിലുള്ള ക്രിയേറ്റീവായിട്ടുള്ള ഫാൻമെയ്ഡ് പോസ്റ്ററുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തെയ്യക്കോലം കെട്ടിയ മമ്മൂട്ടിയെയാണ് ഭൂരിഭാഗം പോസ്റ്ററുകളിലും കാണുന്നത്. അടുർ ഗോപാലകൃഷ്ണന്റെ വിധേയനുമായി ഭ്രമയുഗത്തെ താരതമ്യം ചെയ്തുള്ള കഥകളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി ദുർമന്ത്രിയായേക്കുമെന്ന ചർച്ചകളും നടക്കുന്നുണ്ട്.  രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി, അമാല്‍ഡ എന്നിവര്‍ക്ക് പുറനെ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.  ഹൊറർ ത്രില്ലർ സിനിമകൾക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷൻസ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഫെബ്രുവരിയിലാണ് ഭ്രമയുഗം റിലീസ് ചെയ്യുക. ഹൊറര്‍ ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago