16 വർഷമായി എന്നോട് അഗാധമായി പ്രണയിച്ചും അതു പോലെ കലഹിച്ചും ; സകലവിധമായ ഏടാ കൂടങ്ങൾക്കും ഒപ്പം നിന്നു ! വിവാഹവാർഷികം അഖ്‌ഘോഷംക്കി ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി

നിരവധി പ്രേക്ഷകരുള്ള ഒരു പരമ്പരയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. സ്ഥിരം കണ്ണീരും വിരഹവും വിട്ടുകൊണ്ട് കുടുകുടെ ചിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പരമ്പരയാണ് ചക്കപ്പഴം. അത് തന്നെയാണ് പരമ്പരയ്ക്ക് ഇത്രയുമധികം ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞതിനു പിന്നിലെ കാരണവും. ഇന്നിപ്പോൾ ചക്കപ്പഴത്തിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൽരാജ് ദേവ് സമൂഹമാധ്യങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്.പതിനാറാം വിവാഹവാര്ഷികത്തോട് അനുബന്ധിച്ചാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. “ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ എന്‍റെ പ്രിയതമ കഴിഞ്ഞ 16 വർഷമായി എന്നോട് അഗാധമായി പ്രണയിച്ചും അതു പോലെ കലഹിച്ചും എന്‍റെ പ്രതിരൂപങ്ങളായ രണ്ട് കുണ്ടാമണ്ടികളെ പ്രസവിച്ചു പോറ്റി വളർത്തിയും എന്‍റെ സകലവിധമായ ഏടാ കൂടങ്ങൾക്കും ഒപ്പം നിന്നു. ചിലതൊക്കെ മറുത്തും ചിലതൊക്കെ പൊറുത്തും ചിലപ്പോഴൊക്കെ കമ്പം പൊട്ടുമാറ് കടി പിടി കൂടിയും എന്നിരുന്നാലും ഞങ്ങൾ ഞങ്ങളായി അരങ്ങിലും (1000 ത്തിലധികം വേദികൾ പിന്നിട്ട പ്രേമലേഖനം നാടകം ) ജീവിതത്തിലും ( ആദീടേയും ആഗൂന്‍റേയും പപ്പായും അമ്മായുമായി ) ഒന്നിച്ചു ഒന്നായി നന്നായി പോകുന്നുണ്ടേ, കൂടുമ്പോൾ ഇമ്പമുണ്ടാവുക കുടുംബമായി.” ദിവ്യ ലക്ഷ്മിയെ അമൽരാജ്‌ദേവ് കൂടെ കൂട്ടിയത് 2005ലായിരുന്നു. ആയുഷ് ദേവും ആഗ്നേഷ് ദേവുമാണ് മക്കൾ. നർത്തകിയാണ് ഭാര്യ ദിവ്യ ലക്ഷ്മി.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago