Home Film News പ്രതിസന്ധികൾക്ക് ഇടയിൽ അമ്പിളിയെ തേടി ആ വിയോഗ വാർത്ത എത്തി!

പ്രതിസന്ധികൾക്ക് ഇടയിൽ അമ്പിളിയെ തേടി ആ വിയോഗ വാർത്ത എത്തി!

ambili devi fb post

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും ഇപ്പോൾ എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇപ്പോഴിതാ താരം ഒരു വിയോഗ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. തന്റെ വല്യച്ഛൻ തങ്ങളെ വിട്ട് പോയെന്നാണ്‌ അമ്പിളി പറയുന്നത്.

Ambili devi and Adithyan
Ambili devi and Adithyan

‘പ്രണാമം അച്ഛാ എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന,എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും vaccination എടുക്കാൻ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി.ഞങ്ങളുടെ എല്ലാം കടയച്ഛൻ’ എന്നാണ് അമ്പിളി ദേവി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. നിരവധി പേരാണ് ആശ്വാസവാക്കുകളുമായി താരത്തെ സമാധാനിപ്പിക്കാൻ എത്തിയത്.

അമ്പിളി ആദിത്യൻ എന്ന തന്റെ ഫേസ്ബുക് അക്കൗണ്ടിന്റെ പേര് മാറ്റി കഴിഞ്ഞ ദിവസം താരം അമ്പിളി ദേവി എന്ന് ആക്കിയിരുന്നു. ആദിത്യനോപ്പമുള്ള മുഴുവൻ ചിത്രങ്ങളും താരം ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തായിരുന്നു. എന്നാൽ ഇതിനു പിന്നാലെ അമ്പിളിയുടെ ആരോപണങ്ങളെ എതിർത്ത് കൊണ്ട് ആദിത്യനും എത്തിയിരുന്നു. ഏതൊരു കുടുംബജീവിതത്തിലെ സംഭവിക്കുന്ന കാര്യങ്ങൾ ആണ് തങ്ങൾക്കിടയിലും സംഭവിച്ചതെന്നും എന്നാൽ അതിന്റെ ഇങ്ങനെ വ്യക്തിപരമായി തളർത്താനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ആദിത്യനും പറഞ്ഞിരുന്നു.

Exit mobile version