അടിമത്തത്തിന്റെയും നിശബ്ദതയുടെയും നിസ്സഹായതയുടെയും പ്രതീകവും അല്ല പെണ്ണ്, അവളിലും സ്വപ്നങ്ങളുണ്ട്

ആരാധകരുടെ പ്രിയങ്കരിയാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കേവലം ഒരൊറ്റ വീഡിയോയിലൂടെ മറ്റ് കരിക്ക് താരങ്ങൾക്ക് കിട്ടാത്ത വരവേൽപ്പാണ് അമേയയ്ക്ക് കിട്ടിയത്. തുടർന്ന് അമേയയ്ക്ക് നിരവധി ഫോളോവേഴ്സിനെയാണ് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്. പിന്നീട് അമേയ തൻ്റെ ജീവിതത്തെ പറ്റിയൊക്കെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. അച്ഛനെ പറ്റിയും അമ്മയെ പറ്റിയുമൊക്കെ അമേയ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമ രംഗത്തേക്ക് എത്തിയത്.തിരുവനന്തപുരം സ്വദേശിയാണ് അമേയ. മോഡലിംഗ് രംഗത്തും വളരെ സജീവമായിരുന്ന അമേയ അഭിനയരംഗത്തേക്ക് എത്തിയത് ആകസ്മികമായിട്ടായിരുന്നു.

അച്ഛൻ്റെ മരണം താങ്ങാവുന്നതിനും അപ്പുറമായിരുന്നുവെന്ന് അമേയ നേരത്തേ പറഞ്ഞിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. അത് സൃഷ്ടിച്ചത് വല്ലാത്ത ശൂന്യതയാണ്.അച്ഛൻ്റെ മരണമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നും ആ വേർപാട് തനിക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് കണ്ഠമിടറി അമേയ പറഞ്ഞിരുന്നു. പ്ലസ്ടുവിന് പാസ് ആകുമോ എന്ന് പോലും പേടിച്ച് നിന്നിരുന്ന ഒരാളായിരുന്നുവെന്നും ആ സമയത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയിരുന്നതെന്നും അമേയ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, കഴിഞ്ഞ വനിതാദിനത്തില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണിപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. വുമണ്‍.. അത് വെറുമൊരു വാക്ക് മാത്രമല്ല.. അടിമത്തത്തിന്റെയും നിശബ്ദതയുടെയും നിസ്സഹായതയുടെയും പ്രതീകവും അല്ല.. അവളിലും സ്വപ്നങ്ങളുണ്ട്.. ഉയരങ്ങള്‍ കീഴടക്കാനുള്ള കഴിവുകള്‍ ഉണ്ട്…

സ്വാതന്ത്ര്യത്തിന്റെയും, മാതൃത്വത്തിന്റെയും, മൂല്യബോധങ്ങളുടെയും പ്രതീകമാണ് പെണ്ണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ചലിക്കുന്ന ഒരു കളിപ്പാട്ടം ആവാതിരിക്കട്ടെ ഒരു പെണ്ണും.. ഇവിടെയുള്ള എല്ലാ സ്ത്രീകള്‍ക്കും വനിതാദിനാംശകള്‍.’ എന്നാണ് അമേയ കുറിച്ചത്.

Rahul

Recent Posts

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

8 mins ago

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

3 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

8 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

8 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

8 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

8 hours ago