‘ഡൈവോഴ്സ് എപ്പോഴാ’!! ചൊറിയാന്‍ വന്ന അമ്മാവന് കണക്കിന് കൊടുത്ത് അമേയ

സോഷ്യല്‍ മീഡിയയിലെ ഏറെ ആരാധകരുള്ള താരമാണ് നടി അമേയ മാത്യു. സോഷ്യലിടത്ത് സജീവമായ താരം പങ്കിടുന്ന വീഡിയോകളും റീലുകളുമെല്ലാം വൈറലാകാറുണ്ട്. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ ശ്രദ്ധേയയായത്. പിന്നീട് ആട് 2, ദ് പ്രീസ്റ്റ്, തിമിരം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തി.

അമേയ ഇപ്പോള്‍ ഭര്‍ത്താവ് കിരണിനൊപ്പം വിദേശത്താണ് താമസം. കിരണിന്റെ അരികിലേക്ക് പോകുന്നതിനെക്കുറിച്ചൊക്കെ അമേയ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. വിദേശത്തു നിന്നും നിരന്തരം വീഡിയോകളും ചിത്രങ്ങളുമെല്ലാം അമേയ പങ്കിടാറുണ്ട്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അമേയയുടെ വീഡിയോകളിലെല്ലാം കിരണും സ്ഥിര സാന്നിധ്യമാണ്.

അതിനിടെയാണ് ഒന്നിച്ചുള്ള വീഡിയോയ്ക്ക് മോശം കമന്റിട്ടയാള്‍ക്ക് അമേയ കൊടുത്ത മറുപടിയാണ് വൈറലാകുന്നത്. ഡൈവോഴ്സ് എപ്പോഴാ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. പിന്നാലെ തന്നെ അമേയയുടെ കിടിലന്‍ മറുപടിയുമെത്തി.

എക്സ്ട്രീം നെഗറ്റീവോളി സ്പോട്ടഡ്. എന്താ അമ്മാവാ അമ്മാവന്റെ പ്രശ്നം എന്നായിരുന്നു അമേയ മറുപടിയായി കുറിച്ചത്. അതോടെ കമന്റിട്ടയാള്‍ ഗത്യന്തരമില്ലാതെ കമന്റ് മുക്കി രക്ഷപ്പെട്ടു. പക്ഷെ അമേയ ആളെ വിട്ടില്ല. കമന്റിന്റേയും തന്റെ മറുപടിയുടേയും സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് അമേയ വീണ്ടും പ്രതികരിച്ചു. എന്തേ അമ്മാവ കമന്റ് ഡിലീറ്റ് ആക്കി പോയത്. ഷോ കഷ്ടായിപ്പോയി എന്നാണ് അമേയ കുറിച്ചത്. എന്തായാലും അമേയയുടെ കിടിലന്‍ പ്രതികരണത്തിന് കൈയ്യടിയ്ക്കുകയാണ് ആരാധകലോകം.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

26 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago