ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല!! 59 കിലോയില്‍ നിന്ന് 52 കിലോയിലേക്ക്, ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോയുമായി അമേയ

സോഷ്യല്‍ മീഡിയാ താരമായെത്തി സിനിമയിലേക്കെത്തിയ താരമാണ് നടി അമേയ മാത്യു. കരിക്ക് വെബ് സീരിസിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. സോഷ്യലിടത്ത് സജീവമാണ് താരം. എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം കാനഡയിലേക്ക് താമസം മാറ്റിയത്. അമേയയുടെ പ്രതിശുത വരന്‍ കിരണ്‍ കാനഡയിലാണ്.

ഇപ്പോഴിതാ അമേയ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. വെയിറ്റ് ലോസ് യാത്രയാണ് താരം പങ്കുവച്ചിരിക്കുന്നത്. 58.9 കിലോയുണ്ടായിരുന്ന താരം 52 ആക്കി കുറച്ചിരിക്കുകയാണ്. ഭക്ഷണം ക്രമീകരിച്ചും വര്‍ക്കൗട്ട് ചെയ്തുമാണ് താരം ഭാരം കുറച്ചത്.

നാട്ടിലായിരുന്നപ്പോള്‍ കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോള്‍ ഉള്ള ആക്രാന്തം… കാനഡ വന്നപ്പോള്‍ ഇവിടെയുള്ള വെറൈറ്റി ഫുഡിനോടുള്ള ആക്രാന്തം… എല്ലാം കൂടെ ആയപ്പോള്‍ കയ്യിന്ന് പോയി ! വീണ്ടും തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് തുടങ്ങിയ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗും വര്‍ക്കൗട്ടും എന്നെ ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിച്ചു. ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്‌സ്… എന്നാണ് അമേയ പറയുന്നത്.

താന്‍ ആഗ്രഹിച്ച പോലെ റിസല്‍റ്റ് വന്നിട്ട് ട്രാന്‍സ്ഫോര്‍മേഷന്‍ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു. ആ യാത്ര നിങ്ങള്‍ക്കൊപ്പം പങ്കുവെക്കാനായതില്‍ സന്തോഷമുണ്ട്. മാറ്റങ്ങളെ ആഘോഷിക്കുന്നതിലും മറ്റുള്ളവര്‍ക്കും പ്രചോദനം പകരുന്നതിലുമാണ് താന്‍ വിശ്വസിക്കുന്നതെന്നും താരം പറയുന്നു.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

23 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago