അദ്ദേഹം ഞങ്ങളുടെ ദൈവമാണ്..! പിറന്നാള്‍ ദിനത്തില്‍ അമിതാഭ് ബച്ചന്റെ അമ്പലത്തിലെ ആഘോഷങ്ങള്‍!

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ബിഗ് ബി എന്ന് അറിയപ്പെടുന്ന അമിതാഭ് ബച്ചന്റെ എണ്‍പതാം പിറന്നാള്‍ ദിനം. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ ആഘോഷങ്ങള്‍ ആരാധകര്‍ സംഘടിപ്പിച്ചിരുന്നു.. ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ പേരിലുള്ള അമ്പലത്തില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. നടന്റെ പേരിലുള്ള കൊല്‍ക്കത്തയിലെ ബച്ചന്‍ ധാം ക്ഷേത്രത്തിലാണ് ആഘോഷങ്ങള്‍ നടന്നത്.

അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പൂജ കര്‍മ്മങ്ങള്‍ നടത്തി.. അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരാണ് പൂജാ കര്‍മ്മങ്ങള്‍ നടത്തിയത്.. അമിതാഭ് ബച്ചന്റെ ഫോട്ടോ പ്രിന്റ് ചെയ്ത ടീഷര്‍ട്ടുകള്‍ അണിഞ്ഞാണ് ഇവര്‍ പ്രത്യേക പൂജയും ആഘോഷവും നടത്തിയത്. ക്ഷേത്രം പരിപാലിക്കുന്നത് അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനാണ്..

അമിതാഭ് ബച്ചന്‍ തങ്ങളുടെ ദൈവമാണെന്നാണ് ഓള്‍ ബംഗാള്‍ അമിതാഭ് ബച്ചന്‍ ഫാന്‍സ് അസോസിയേഷന്‍ ചീഫ് സെക്രട്ടറി സഞ്ജയ് പട്ടോഡിയ പറയുന്നത്. ഇത്തവണത്തെ അദ്ദേഹത്തിന്റെ ജന്മദിനം ഞങ്ങള്‍ക്കും ഏറെ പ്രത്യേകതയുള്ള വര്‍ഷമാണ് എന്നാണ് ഇവര്‍ പറയുന്നത്. ഇത്തവണ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എണ്‍പത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണവും വസ്ത്രവും കൊടുക്കാനാണ് പദ്ധതി.

അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിന് മുന്‍പ് ക്ഷേത്രത്തിന് പുറത്ത് ആളുകള്‍ക്ക് ഭക്ഷണം നല്‍കുകയും ശൈത്യകാലത്ത് പുതപ്പ് വിതരണം ചെയ്യുകയും ചെയ്തിരുന്നുവത്രെ.

Sreekumar

Recent Posts

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

9 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

16 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

23 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago