ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. തങ്ങളുടെ അൻപതാം വിവാഹവാർഷികം ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ജയ ബച്ചനെ ജീവിതപങ്കാളിയാക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ബിഗ് ബിയായ അമിതാഭ് ബച്ചൻ. കോൻ ബനേഗ ക്രോർപതി എന്ന പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കോൻ ബനേഗ ക്രോർപതി രാജസ്ഥാൻ സ്വദേശിയായ പ്രിയങ്ക മഹർഷി എന്ന ബ്യൂട്ടീഷനൊപ്പം പരിപാടി അവതരിപ്പിക്കുമ്പോഴാണ് ജയ ബച്ചനെ ജീവിതപങ്കാളിയാക്കാനുള്ള കാരണം പറഞ്ഞത്. മറ്റൊന്നുമല്ല ‘താൻ ജയയെ വിവാഹം കഴിക്കാനുള്ള കാരണങ്ങളിലൊന്ന് അവരുടെ നീണ്ട മനോഹരമായ മുടിയായിരുന്നു എന്നാതാണ് ബിഗ് ബി പറഞ്ഞത്.
ബിഗ് ബി പറയുന്നത് സ്ത്രീകൾ മുടി വെട്ടുന്നത് തനിക്ക് ഇഷ്ടമല്ല എന്നാണ്. തനിക്ക് നീണ്ട മുടിയാണ് ഇഷ്ടമെന്നും അദ്ദേഹം പരിപാടിക്കിടെ പറഞ്ഞു. നന്നായി വളരുന്ന മുടിയാണേൽ വെട്ടേണ്ട കാര്യമില്ല എന്നാണ് ബച്ചൻ പറഞ്ഞത്.1973 ജൂൺ മൂന്നിനാണ് ബോളിവുഡിലെ സൂപ്പർ താരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായത്. ഇവർ രണ്ട് മക്കളുണ്ട് നടനായ അഭിഷേക് ബച്ചനും, ശ്വേതാ ബച്ചനും.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…