അമിതാഭ് ബച്ചന്‍ അയോധ്യയിലേക്ക് താമസം മാറ്റുന്നു?

അയോധ്യ നഗരം രാജ്യത്തെ പ്രധാന ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ബോളിവുഡിന്റെ പ്രിയതാരം അമിതാഭ് ബച്ചന്‍ അയോധ്യയിലേക്ക് താമസം മാറ്റുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അയോധ്യയില്‍ ബച്ചന്‍ സ്ഥലം വാങ്ങിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അയോധ്യയില്‍ വീട് വെയ്ക്കുന്നതിന് വേണ്ടിയാണ് താരം സ്ഥലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡവലെപ്പറായ ഹൗസ് ഓഫ് അഭിനന്ദന്‍ ലോഥയുടെ 51 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന 7 സ്റ്റാര്‍ മിക്സഡ് എന്‍ക്ലേവായ സരയയില്‍ വീട് പണിയുന്നതിന് വേണ്ടിയാണ് താരം ഭൂമി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് താരം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ട്.

എന്റെ മനസില്‍ പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോധ്യ. അയോധ്യയിലെ അഭിനന്ദന്‍ ലോഥയുടെ ഭവന നിര്‍മാണ പദ്ധതിയ്ക്കൊപ്പം ഈ യാത്ര ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷം. അയോധ്യയുടെ ആത്മീയതയും സാംസ്‌കാരിക സമൃദ്ധിയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഭേദിച്ച് ഒരു വൈകാരിക ബന്ധം കെട്ടിപ്പടുക്കുന്നുണ്ട്. അയോധ്യയുടെ ആത്മാവിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പാരമ്പര്യവും ആധുനികതയും ആഴത്തില്‍ വളരുന്ന പ്രദേശമാണിത്. ഈ ആത്മീയ തലസ്ഥാനത്ത് ഒരു വീട് നിര്‍മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാണ് പുതിയ വസ്തുവിനെ കുറിച്ച് ബച്ചന്‍ പറഞ്ഞത്.

തന്റെ കമ്പനിയുടെ ‘നാഴികക്കല്ലായ നിമിഷം’ എന്നാണ് അഭിനന്ദന്‍ ലോധ ഈ നിമിഷത്തെ വിശേഷിപ്പിച്ചത്. ബച്ചനെ ആദ്യത്തെ പൗരനായി വരവേല്‍ക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് ലോധ പറയുന്നു. രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്. അയോധ്യ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് 51 ഏക്കറില്‍ പരന്നുകിടക്കുന്ന അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

Anu

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago