Categories: Film News

ആരാധകരകരാണ് എന്റെ ദൈവം!! ആരാധകര്‍ക്ക് മുന്നില്‍ ചെരുപ്പ് ഇടാതെ എത്തുന്ന ബിഗ് ബി

ബോളിവുഡിന്റെ പ്രിയ താരമാണ് ബിഗ് ബി അമിതാഭ് ബച്ചന്‍. എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യന്‍ സിനിമയുടെ മുഖമായിരുന്നു ബിഗ് ബി. ഇന്നും ആ താരപദവിയ്ക്ക് കോട്ടമേറ്റിട്ടില്ല. ബോളിവുഡില്‍ സജീവമാണ് ബച്ചന്‍.

ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാണ് ബിഗ് ബി. മാത്രമല്ല ആരാധകരെ കാണുമ്പോള്‍ അദ്ദേഹം ചെരുപ്പിടാറില്ല. അതിനുള്ള കാരണം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റാരിലും കാണാത്ത മാതൃകയാണ് ബിഗ് ബി കാണിക്കുന്നത്. ആ കാരണം കേട്ട കണ്ണ് നിറഞ്ഞിരിക്കുകയാണ് ആരാധകലോകത്തിന്റെ.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുമായി സംസാരിക്കുമ്പോഴാണ് ബച്ചന്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ചെരുപ്പിടാതെ ആരാധകരെ കാണുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ തനിക്ക് ദൈവത്തെ പോലെയാണെന്നാണ് ബച്ചന്‍ പറഞ്ഞത്. ദൈവത്തെ കാണുമ്പോള്‍ നമ്മള്‍ ചെരുപ്പിടാറില്ലല്ലോ എന്നും താരം പറയുന്നു.

‘ പലരും എന്നോട് ദേഷ്യത്തോടെ ചോദിക്കുന്ന ഒന്നാണ്… ആരാണ് ആരാധകരെ കാണാന്‍ പോകുമ്പോള്‍ ചെരുപ്പിടാത്തതെന്ന്? അവരോട് ഞാന്‍ പറയുന്നു, ‘ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്’, ചെരുപ്പിടാതെയാണ് ആരാധകരെ കാണാറ്. നിങ്ങള്‍ നഗ്‌നപാദരായി ക്ഷേത്രത്തില്‍ പോകും. ഞായറാഴ്ചത്തെ എന്റെ അഭ്യുദയകാംക്ഷികളാണ് എന്റെ ക്ഷേത്രം’- എന്നാണ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഞായറാഴ്ചകളില്‍ അമിതാഭ് ബച്ചന്‍ ആരാധകരെ കാണാറുണ്ട്. ആരാധകര്‍ താരത്തിന്റെ മുംബൈയിലെ വസതിയിലേക്ക് എത്താറുണ്ട്. ഞായറാഴ്ചകള്‍ ആരാധകര്‍ക്ക് വേണ്ടി മാത്രം മാറ്റി വച്ചതാണ് താരം. തിരക്കുകളെല്ലാം മാറ്റിവെച്ച് ബച്ചന്‍ തന്റെ ആരാധകരോടൊപ്പം സമയം ചെലവഴിക്കും. ചെരുപ്പ് ധരിക്കാതെയാണ് അവര്‍ക്ക് മുന്നില്‍ നടന്‍ എത്തുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

കഴിഞ്ഞമാസം ആദ്യത്തിലാണ് സിനിമാ ചിത്രീകരണത്തിനിടെ ബച്ചന് പരിക്കേറ്റിരുന്നു. ‘പ്രൊജക്ട് കെ’യുടെ സെറ്റില്‍ വെച്ചാണ് താരത്തിന് പരിക്കേറ്റത്. അപകടത്തിന് ശേഷം അഭിനയത്തിലേക്ക് താരം തിരിച്ചെത്തിയിരിക്കുകയാണ്. വാരിയെല്ലിനായിരുന്നു താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് നടന്‍ വിശ്രമത്തിലായിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago