അമ്മയില്‍ മോഹന്‍ലാല്‍ തന്നെ വീണ്ടും പ്രസിഡന്റ്!! വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ പെണ്‍കരുത്തും!

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. കടുത്ത മത്സരമായിരുന്നു പാനലിലേക്ക് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ പ്രധാനമാറ്റം എന്തെന്നാല്‍, നടിമാരായ ആശ ശരത്തും ശ്വേതമേനോനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയെന്നതാണ്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാം വട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുകയാണ്.

വനിതകള്‍ പദവിയിലെത്തിയെന്നത് പ്രധാന സവിശേഷതയാണ്. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. മൂന്ന് സ്ഥാനങ്ങളിലേക്ക് പത്രിക സമര്‍പ്പിച്ചെങ്കിലും ഒന്നിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ ഷമ്മി തിലകന്റ പത്രികകള്‍ വരണാധികാരി സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍പിള്ള രാജുവും മത്സരിച്ചു. നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കും 11 അംഗ കമ്മിറ്റിക്കുമായാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഔദ്യോഗിക പാനലിനെതിരെ നടന്‍ മണിയന്‍പിള്ള രാജുവും മത്സരത്തിന് ഇറങ്ങിയിരിന്നു എങ്കിലും സ്ഥാനം ലഭിച്ചില്ല. നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

 

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

8 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago