വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത നായര്‍

കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടി അമൃത നായര്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത്. എന്നാല്‍ പരമ്പരയില്‍ നിന്ന് നടി അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. നടിയുടെ ഈ പിന്മാറ്റത്തെ ചൊല്ലി നിരവധി ഗോസിപ്പുകളാണ് വന്നത്. താരം വിവാഹിതയാകാന്‍ പോകുകയാണെന്നും സിനിമയിലേക്ക് പോകുകയാണെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ഭയത്തില്‍ ആണ് അമൃത പങ്കെടുക്കുന്നത്. നിരവധി സിനിമ സീരിയല്‍ താരങ്ങളും ഭയത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കുടുംബ വിളക്കിലെ മറ്റൊരു താരമായ നൂബിന്‍ ഒപ്പമുള്ള ഫോട്ടോ അമൃത പങ്കുവെച്ചിരുന്നു. ഈ ചിത്രം കണ്ട ആരാധകരെല്ലാം കരുതിയത് ഇത് അവരുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടാണെന്നാണ്. പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ പോവുകയാണോ എന്ന ചോദ്യമുയര്‍ന്നു. കുടുംബ വിളക്കില്‍ നൂബിന്റെ സഹോദരി ആയിട്ടായിരുന്നു അമൃത അഭിനയിച്ചത്. നൂബി തന്റെ നല്ലൊരു സുഹൃത്താണെന്നും നടി നേരത്തെ പറഞ്ഞിരുന്നു.


മാത്രമല്ല അമൃത പങ്കുവെച്ച ചിത്രത്തിനു താഴെ ഹാപ്പി മാരീഡ് ലൈഫ് എന്ന് ഷിയാസ് കരീമിന്റെ കമന്റ് കൂടിയായപ്പോള്‍ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ഇരുവരുടേയും വിവാഹമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഒടുവില്‍ പ്രതികരണവുമായി അമൃത തന്നെ രംഗത്തെത്തി. അത് ഞങ്ങളുടെ വര്‍ക്കിന്റെ ഫോട്ടോയാണ്. ഞങ്ങള്‍ ഒന്നിച്ച് പെയര്‍ ആയി ചെയ്യുന്ന ആദ്യ വര്‍ക്ക് ആണിത് . ചിത്രം പെട്ടെന്ന് വൈറലായി പിന്നീട് ഞങ്ങളുടെ വിവാഹമാണ് എന്ന തരത്തിലുള്ള സംസാരം നടന്നു. എന്റെ വിവാഹം ഉണ്ടെങ്കില്‍ അത് ഞാന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കും അമൃത പറഞ്ഞു. അതേസമയം ഇതിനുപിന്നാലെ തനിക്ക് മൂന്ന് വെഡിങ് കമ്പനിയുടെ കോളുകളാണ് വന്നതെന്നും അമൃത പറയുന്നു

Geethu