എന്നെ ഇഷ്ടമല്ലെന്ന് അവര്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് പറഞ്ഞു, തുറന്ന് പറഞ്ഞ് അമൃത നായര്‍

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് അമൃത നായര്‍. പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചത്. ഇപ്പോഴിതാ കഥാപാത്രമാണെന്ന് കരുതിയ പബ്ലിക്കായി ഒരാള്‍ വഴക്ക് പറഞ്ഞതിനെ കുറിച്ചാണ് അമൃത തുറന്ന് പറയുന്നത്.

അമൃതാ നായരുടെ വാക്കുകള്‍ ഇങ്ങനെ:

അടുത്ത കാലത്താണ് ഈ സംഭവം ഉണ്ടായത്. മാളില്‍ വച്ച് ഒരു ആന്റി പെണ്‍കുട്ടികള്‍ക്ക് ഇത്രയും അഹങ്കാരം പാടില്ല എന്ന് പറഞ്ഞ് കൊണ്ട് ഒരു കാരണവും ഇല്ലാതെ വഴക്കു പറയുകയായിരുന്നു. കുറച്ച് ആളുകളൊക്കെ അവിടെ ഉണ്ടായിരുന്നു. മാസ്‌ക്ക് ധരിച്ച എന്നെ എങ്ങനെയാണ് ആന്റി തിരിച്ചറിഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

Amrita-Nair-01

എന്നെ ഇഷ്ടമല്ലെന്ന് ഇവര്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് ചെറുതായി വിഷമം വന്നു. ആന്റിക്കൊപ്പം അവരുടെ മക്കളൊക്കെ ഉണ്ടയിരുന്നു. അവര്‍ ക്യാരക്ടറാണെന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. പിന്നീട് ചിരിച്ചൊക്കെ സംസാരിച്ചു. ശീതള്‍ നല്ല കുട്ടിയായപ്പോള്‍ മികച്ച കമന്റുകള്‍ കിട്ടി.
പിന്നീട് ഒരു സെലിബ്രിറ്റിയില്‍ നിന്നും പബ്ലിക്കായി മോശം അനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു സംഭവം. ആ താരത്തെ ഭയങ്കര ഇഷ്ടമായിരുന്നു . എന്നാല്‍ അവരോട് ഓടിച്ചെന്ന് മിണ്ടിയപ്പോള്‍ മൈന്റ് പോലും ചെയ്തില്ല. അത് എനിക്ക് വലിയ സങ്കടമായി. പിന്നീട് ഒരു ഫോട്ടോ എടുത്തതിന് ശേഷം അവിടെ നിന്ന് പതുക്കെ പോയി. കുടുംബവിളക്കില്‍ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയതിനെ കുറിച്ച് പലരും ചോദിച്ചിരുന്നു.
വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്. വേറെ ചില കാര്യങ്ങള്‍ക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റം.
തന്റെ ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ പ്ലാറ്റ്ഫോമില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയൊരു ഭാഗ്യമാണ്. ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. മികച്ച പിന്തുണയായിരുന്നു നല്‍കിയത്.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

6 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

6 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

6 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

6 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

6 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

7 hours ago