ആ അവസ്ഥയിലാണ് കുടുംബവിളക്കില്‍ നിന്ന് പിന്മാറിയത്, വെളിപ്പെടുത്തലുമായി അമൃത നായര്‍

കുടുംബവിളക്കിലെ ശീതളായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അമൃത നായര്‍. ചെറിയ ചെറിയ വേഷങ്ങളിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് അമൃത എത്തിയത്. സീരിയലിലേക്ക് എത്തുന്നതിന് മുന്‍പ് സെയില്‍സ് ഗേളായി ജോലി ചെയ്ത കാര്യങ്ങളൊക്കെ അമൃത മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായാണ് കുടുംബവിളക്കില്‍ നിന്ന് താരം പിന്മാറിയത്. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

അമൃതയുടെ വാക്കുകള്‍,

കുടുംബവിളക്കില്‍ നിന്ന് പിന്മാറിയത് പെട്ടെന്നാണ്. ആ സമയത്ത് കുടുംബവിളക്ക് മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. ഇതിനിടെ എനിക്ക് മറ്റൊരു നല്ല പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സിറ്റുവേഷനില്‍ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. അതൊരു സീരിയല്‍ അല്ല, പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയില്‍ പറഞ്ഞപ്പോള്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു. പക്ഷേ ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും ഇവിടുത്തെയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.


എവിടെ ഡേറ്റ് കൊടുത്താലും നമ്മള്‍ കാരണം അവിടൊരു പ്രശ്നം ഉണ്ടാവാന്‍ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി. അല്ലാതെ നടക്കില്ലായിരുന്നു. അങ്ങനെ രണ്ടില്‍ ഒന്ന് എന്ന അവസ്ഥ വന്നപ്പോള്‍ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വെക്കേണ്ടതായി വന്നതാണ്. നീ എടുത്ത തീരുമാനം ശരിയാണോ, പിന്നീടത് തെറ്റായി വരാന്‍ പാടില്ലെന്ന് കുടുംബവിളക്കിന്റെ സംവിധായകന്‍ ജോസേട്ടന്‍ ചോദിച്ചിരുന്നു. ആലോചിച്ച് തീരുമാനം എടുക്കാനാണ് അദ്ദേഹം പറഞ്ഞത്.
ആ സമയത്ത് എനിക്ക് വേറെ ഒന്നും തോന്നിയില്ല. അങ്ങനെ ആ പ്രോഗ്രാം എടുക്കുകയായിരുന്നു. പുതിയ പ്രോജക്ടിനെയും പഴയതിനെയും ഞാന്‍ കുറ്റം പറയുന്നില്ല.
എല്ലാം നല്ലതായി എടുക്കുകയാണ്. പുതിയത് വലിയൊരു പ്രോഗ്രാം ആയിരിക്കും. അതില്‍ ഞങ്ങള്‍ ഒരുപാട് പേരുടെ പ്രാര്‍ഥനയും കഷ്ടപ്പാടുമെല്ലാമുണ്ട്. വളരെ വിജയകരമായി തന്നെ വരുമെന്ന് ഉറപ്പാണ്.കുടുംബ വിളക്കില്‍ നിന്ന് മാറിയപ്പോള്‍ വലിയ വിഷമം തോന്നിയിരുന്നു. കാരണം ഞാന്‍ പ്രതീക്ഷിക്കാതെ വന്നതാണ്. അതുപോലെ തന്നെ പോവേണ്ടി വന്നു.
എന്റെ കഥാപാത്രത്തെക്കാളും ലൊക്കേഷനിലെ ബോണ്ടാണ് മിസ് ആയത്. ശരിക്കുമൊരു കുടുംബം പോലെയാണ് അവിടെ. അച്ഛനും അമ്മയും രണ്ട് ഏട്ടന്മാരും ഏടത്തിയമ്മമാരും മുത്തച്ഛനും മുത്തശ്ശിയു മൊക്കെയായി വലിയൊരു കുടുംബമാണ്. ഞങ്ങള്‍ക്കിടയിലെ സൗഹൃദം എത്രത്തോളമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന ഫോട്ടോസിലൂടെ വ്യക്തമായിട്ടുണ്ടാവും. ആ ഒരു സൗഹൃദത്തില്‍ നിന്ന് മാറിയപ്പോള്‍ വലിയ വിഷമം തോന്നി. പക്ഷേ ഞാനത് മനസിലാക്കി. ഇനി കല്യാണത്തെ കുറിച്ച് പറയാം. അത് വേറൊരു കലയാണ്. കുടുംബവിളക്കില്‍ നിന്ന് മാറിയ സമയത്ത് ചെറിയൊരു ബ്രേക്ക് കിട്ടിയിരുന്നു. അന്നേരം ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു.
നല്ലൊരു കഥ കിട്ടിയപ്പോള്‍ ഇഷ്ടമായി. ഹാദിയ എന്നാണ് അതിന്റെ പേര്. അതില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള വസ്ത്രങ്ങളും ലുക്കുമായിരുന്നു കല്യാണം കഴിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിക്കാനുണ്ടായ കാരണം. അതില്‍ മുസ്ലിം പെണ്‍കുട്ടിയായ ഒരു ഭാര്യയുടെ വേഷമാണ് ഞാന്‍ ചെയ്യുന്നത്. അതിന്റെ ഭാഗമായി ഇട്ട താലിമാല ഒക്കെ ആയിരുന്നു. അതെന്റെ വിവാഹമായി മാധ്യമങ്ങളില്‍ വന്നു. എന്റെ വിവാഹം സത്യമല്ല. അതിന് വേണ്ടിയല്ല ഞാന്‍ കുടുംബവിളക്കില്‍ നിന്നും പിന്മാറിയത്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ വിവാഹം കഴിഞ്ഞ് അഭിനയം നിര്‍ത്തിയെന്ന് ആളുകള്‍ പറയും.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago