പ്രണയം തുറന്നുപറഞ്ഞതോ ഗായകന് ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ഓരോ പുത്ത പോസ്റ്റിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗുരുവായൂര്‍ ദര്‍ശനത്തിന്റെയും പത്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിന്റെയും സംഗീത പരിപാടിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു.
ഇപ്പോള്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷെഫ് സുരേഷ് പിള്ളയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഷെഫ് പിള്ള കൊച്ചിയില്‍ ലെ മെറിഡിയനില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ റെസ്റ്റോറന്റിലെത്തിയ ഇരുവരും താനുണ്ടാക്കിയ സ്പെഷല്‍ വിഭവമായ ഉണ്ണിയപ്പം തേന്‍ മുട്ടായി ഫലൂഡ രുചിക്കുന്ന വീഡിയോയാണ് ഷെഫ് പിള്ള പങ്കുവെച്ചിരിക്കുന്നത്. ഗോപി തന്നെ ഈണമിട്ട വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ…എന്ന പാട്ട് പശ്ചാത്തലമാക്കിയുള്ളതാണ് വീഡിയോ.
നേരത്തെ തങ്ങളെ വിമര്‍ശിച്ചവര്‍ക്ക് ഇരുവരും വളരെ ശക്തമായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ പ്രതികരിച്ചിരുന്നു. അന്യരുടെ ജീവിതത്തില്‍ ഒരു ജോലിയുമില്ലാതെ അഭിപ്രായം പറയുന്നവര്‍ക്ക് തങ്ങളുടെ വക പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു എന്ന് പോസ്റ്റ് ഇട്ടുകൊണ്ടാണ് അമൃതയും ഗോപിസുന്ദറും മറുപടി നല്‍കിയത്.
വിദേശരാജ്യങ്ങളിലടക്കം ഷെഫ് പിള്ളയുടെ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞവര്‍ ഏറെയാണ്. ഫിഷ് നിര്‍വാണ, പാല് കൊഞ്ച്, ചിക്കന്‍ പുളിയിഞ്ചി ലോലിപോപ്പ്, ഉണ്ണിയപ്പം ഫലൂദ, പഴംപൊരി ചാട്ട് തുടങ്ങി വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ പ്രശസ്തമാണ്.
ബിബിസി മാസ്റ്റര്‍ ഷെഫ് യുകെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം ബാംഗ്ലൂര്‍ ദി ലീല ഹോട്ടല്‍, ലണ്ടനിലെ വീരസ്വാമി റസ്റ്ററന്റ്, കൊല്ലം ദി റവീസ് ഹോട്ടല്‍ എന്നിവിടിങ്ങളിലെ ഹെഡ് ഷെഫും കുല്നിറി ഡയറക്ടറുമൊക്കെയായിരുന്നു. ബാംഗ്ലൂര്‍ വൈറ്റ് ഫീല്ഡ്സ്സില് റെസ്റ്ററന്റ് ഷെഫ് പിള്ളയെന്ന തന്റെ സ്വന്തം ഹോട്ടലും അദ്ദേഹം കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…