ആ ആഗ്രഹം ഇപ്പോഴുണ്ട്, സന്തോഷവാര്‍ത്ത ഉടനുണ്ടാകും-അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗറില്‍ വിധി കര്‍ത്താവായി എത്തിയ നടന്‍ ബാലയുമായി പ്രണയത്തിലായും അത് വിവാഹത്തില്‍ എത്തിയതോടും കൂടി അമൃതയെ മലയാളികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു.ഇരുവര്‍ക്കും ഒരു കുഞ്ഞും ജനിച്ചു. എന്നാല്‍ ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അത് വിവാഹ മോചനത്തില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു. വിവാഹ മോചനം നേടിയതോടെ ബാലയുടെ ഭാര്യ എന്ന ഐഡന്ററ്റിയില്‍ നിന്നും മാറി സ്വന്തമായി ഒരു ഐഡന്ററ്റി അമൃത ഉണ്ടാക്കി എടുത്തിരുന്നു. ഇപ്പോഴിതാ, അഭിനയത്തെ കുറിച്ച് പറയുകയാണ് അമൃത.

 

അമൃതയുടെ വാക്കുകള്‍,

ഇപ്പോഴാണ് അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങുന്നത്. മുന്‍പും അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ആഗ്രഹം ഇല്ലാതിരുന്നതിനാല്‍ അവയെല്ലാം വേണ്ട എന്ന് വക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് സിനിമയിലേക്ക് അവസരം വന്നിരുന്നു. അന്ന് പക്ഷേ അതേ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഒരു ഇഷ്ടം തോന്നുന്നുണ്ട്.
അതിനിടയില്‍ ഇപ്പോള്‍ പുതിയ ചില അവസരങ്ങള്‍ വരുന്നുണ്ട്. ഇതോടെ ഒരു തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷം അഭിനയത്തിലേക്ക് ഹരിശ്രീ കുറിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്. ആക്ടിങ് ട്രെയിനിങ്ങിന് പോയിരുന്നുവെന്നും ഇനി ഒരു ഓഫര്‍ വന്നാല്‍ ഒരിക്കലും വിട്ട് കളയില്ല എന്നതും തീര്‍ച്ചയാണെന്നും അമൃത പറയുന്നു.
ആക്ടിങ് ട്രെയിനിങ്ങിന് പോയതോടെ ഒരു സിനിമ കാണുമ്പോള്‍ അതെല്ലാം സൂക്ഷ്മമായി നോക്കാറുണ്ട്.ഒരു പുതിയ മേഖലയിലേക്ക് പോകുമ്പോള്‍ ഒന്നും അറിയാതെ പോകുന്നത് ശരിയല്ല. അതുകൊണ്ടാണ് ആക്ടിങ് ക്ലാസ്സില്‍ പോയത്. ഫ്രണ്ട്‌സ്, ടീച്ചര്‍ അറ്റാച്ച്‌മെന്റൊക്കെ കുട്ടികള്‍ക്ക് മിസ്സിംഗാണ്. പ്രാക്ടിക്കലി എത്രത്തോളം പോസിബിളാണ് എന്ന് അറിയില്ല. പാപ്പു ഇടയ്ക്ക് സുഹൃത്തുക്കളയൊക്കെ കണ്ടിരുന്നു. പേരന്‍സൊക്കെ കുട്ടികളെയൊക്കെ കൊണ്ടുവന്നിരുന്നു. കൊറോണ ടൈമിലാണ് ഭഗീര വന്നത്. എന്റെ ബ്രദറാണ് ഭഗീര എന്നാണ് പാപ്പു പറയുന്നത്. അവര്‍ നല്ല കൂട്ടാണ്. അമ്മയും അച്ഛനും എപ്പോഴും അവള്‍ക്കൊപ്പമുണ്ട്.യൂട്യൂബ് തുടങ്ങിയതോടെ നമ്മള്‍ എപ്പോഴും അപ്റ്റുഡേറ്റാണ്, നമുക്ക് നമ്മളുടെ ഫീലിംഗ്‌സ് എക്രസ്പ്രസ് ചെയ്യാനൊരു പ്ലാറ്റ്‌ഫോം, അത് സപ്പോര്‍ട്ട് ചെയ്യാന്‍ കുറേ ആള്‍ക്കാര്‍ എന്നെ സംബന്ധിച്ച് യൂട്യൂബ് വലിയ പിന്തുണയാണ് തന്നിട്ടുള്ളത്.

 

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago