ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്- അമൃത സുരേഷ്

Follow Us :

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നടന്‍ ബാലയെ വിവാഹം കഴിക്കുകയും വിവാഹമോചനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. അവന്തിക. ഇപ്പോള്‍ അമൃതയും സഹോദരി അഭിരാമിയും ചേര്‍ന്ന് നടത്തുന്ന ഒരു മ്യൂസിക് ബാന്‍ഡിന്റെ തിരക്കിലാണ് അമൃത. ബാലയുമായുണ്ടായ വിവാഹമോചനം തന്നെ ഏറെ കുഴപ്പത്തിലാക്കിയെന്നും അതില്‍ നിന്നൊക്കെ കരുത്തയായി തിരിച്ചുവന്നുമൊക്കെ പലതവണ അമൃത തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അമൃത പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

അമൃതയുടെ വാക്കുകള്‍,

ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചുകള്‍ തന്ന കരുത്തായിരിക്കാം കാരണം. ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കാനായിട്ട് ആരോടും ഒന്നും ചോദിക്കണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്’ എന്നാണ് താരം പറഞ്ഞത്. നല്ല ജീവിതം നയിക്കാനുള്ള ഉപദേശം എന്താണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
എല്ലാവര്‍ക്കും അവരവരുടേതായ ലൈഫുണ്ട്. എന്റെ ശരി ആയിരിക്കണമെന്നില്ല നിങ്ങളുടെ ശരി. ആരുടെ ലൈഫുമായി നമ്മളെ താരതമ്യപ്പെടുത്താതെ, നമുക്ക് എന്താണോ ശരി എന്ന് തോന്നുന്നത് അത് ചെയ്യുക എന്നാണ് അമൃത മറുപടി നല്‍കിയത്. തുടര്‍ച്ചയായുള്ള പ്രകോപനങ്ങളെ എങ്ങനെ മറികടക്കുന്നുഎന്ന ചോദ്യത്തിന് അതൊന്നും തന്നെ ബാധിക്കാറില്ലെന്നും അമൃത വ്യക്തമാക്കുന്നു.