മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിൽ വീണ്ടും കൊറോണ രൂക്ഷമായതോടെ സീരിയലുകളുടെയല്ലാം ഷൂട്ടിങ്ങുകൾ വീണ്ടും നിർത്തി വെച്ചിരിക്കുകയാണ്. ഇപ്പോൾ താരങ്ങൾ എല്ലാം അവരവരുടെ വീട്ടിൽ തന്നെയാണ്. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൃത ഇപ്പോൾ തന്റെ ഇസ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
വിഡിയോയിൽ നൂബിനും രേഷ്മയും ആതിര മാധവും ഉള്ളത് കൊണ്ട് തന്നെ വീഡിയോ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. വളരെ രസകരമായിരുന്നു ഇവരുടെ ലൈവ്. ഇപ്പോഴത്തെ വിശേഷങ്ങളും സാമൂഹിക വിഷയങ്ങളും എല്ലാം ഇവർക്കിടയിൽ സംസാര വിഷയം ആയിരുന്നു. വീട്ടിൽ ഇരുന്നു മടുത്ത് എന്ന് അമൃത പറഞ്ഞപ്പോൾ എങ്കിൽ പിന്നെ നിന്നെ എത്രയും പെട്ടന്ന് കെട്ടിച്ച് വിടാൻ പറ എന്നാണ് ആതിര നൽകിയ മറുപടി. ഞാനും അത് ഇപ്പോൾ ചിന്തിക്കുകയാണെന്നും ലോക്ക്ഡൗൺ ഒക്കെ അല്ലെ, അപ്പോൾ പിന്നെ ഇപ്പോൾ കെട്ടിയാൽ സമയം പോകുമല്ലോ എന്നാണ് അമൃത പറഞ്ഞത്. എന്നാൽ അതിലും രസകരമായ കൗഡറുമായാണ് നൂബിൻ എത്തിയത്. എന്നിട്ട് വേണം കെട്ടുന്നവന്റെ സമാധാനം പോകാൻ എന്നാണ് നൂബിൻ അമൃതയോട് പറഞ്ഞത്.
ഇതോടെ പരമ്പരയെ കുറിച്ചുള്ള വിശേഷങ്ങൾ തിരക്കിക്കൊണ്ട് ആരാധകരും വന്നിരുന്നു. ശീതളിന്റെ കല്യാണം ഇപ്പോൾ കാണുമോ, എന്തൊക്കെ ആയാലും ശീതൾ ഇപ്പോൾ കല്യാണത്തിന് സമ്മതിക്കരുത്, എന്നൊക്കെയാണ് ആളുകൾ അമൃതയോട് പറഞ്ഞത്. അമൃത അതിനു മറുപടിയും ആരാധകർക്ക് നൽകി. എനിക്ക് ഒരു തണ്ടും തടിയും ഉള്ള ഒരു ചേട്ടൻ ഇല്ലേ, ആ ചേട്ടൻ എന്നെ കല്യാണം കഴിപ്പിച്ച് വിടുവോ എന്നാണ് അമൃത ചോദ്യത്തിന് നൽകിയ മറുപടി.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…