മറ്റൊരു ബിഗ്‌ബോസ് വീട്ടിൽ എത്തിയത് പോലെ ഉണ്ടെന്നു അഭിരാമി !! ഇപ്പോഴും സ്വതന്ത്ര അല്ല

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന ബിഗ്‌ബോസിൽ അപ്രതീക്ഷിതമായി എത്തിയ താരങ്ങൾ ആയിരുന്നു അഭിരാമിയും സഹോദരിയും. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബിഗ്‌ബോസ് നിർത്തി വെച്ചിരിക്കുകയാണ്, താരങ്ങൾ എല്ലാം തന്നെ അവരവരുടെ വീടുകളിൽ എത്തി ചേരുകയും ചെയ്തു. എന്നാലും തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ അവർ പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്.

50ാമത്തെ എപ്പിസോഡിലാണ് അമൃത സുരേഷും അഭിരാമി സുരേഷും ഷോയിലേക്ക് എത്തിയത്. വേദികളില്‍ ഇരുവരും ഒരുമിച്ച്‌ പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച്‌ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയപ്പോള്‍ എവിടേയും പോവാനാവാത്ത സ്ഥിതിയായിരുന്നു താരങ്ങളെ കാത്തിരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എല്ലാവരും. ചാനലിലെ ബിഗ് ബോസില്‍ നിന്നും മാറി മറ്റൊരു ബിഗ് ബോസിലേക്ക് എത്തിയത് പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്ന് അമൃത സുരേഷ് പറയുന്നു. പരിപാടിയില്‍ നിന്നും പുറത്തെത്തിയെന്ന ഫീലിലേക്ക് എത്തിയില്ല. പുറത്തേക്കൊക്കെ പോവണമെന്ന് കരുതിയായിരുന്നു ഇറങ്ങിയത്. മൈക്ക് നേരെയിടാനും ക്യാമറ മുന്നിലുണ്ടെന്ന് കരുതി കോണ്‍ഷ്യസ് ആവുകയുമൊക്കെ ചെയ്യുന്നുണ്ട്.അമ്മ ബിഗ് ബോസ് സ്ഥിരമായി കാണാറുണ്ട്. പോവുന്നതിന് 2 ദിവസം മുന്‍പ് താന്‍ നാട്ടിലുണ്ടായിരുന്നില്ലെന്നു അമൃത പറയുന്നു. ഈ സീസണ്‍ അങ്ങനെ ഫോളോ ചെയ്യാനുള്ള സമയം ലഭിച്ചിരുന്നില്ല. പരിപാടിയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു.

ആര്യ, ഷാജി ഇവരെയൈാക്കെ നേരത്തെ തന്നെ അറിയുമായിരുന്നു. ബിഗ് ബോസിലെ ഇവരുടെ റോളിനെക്കുറിച്ച്‌ വലിയ ധാരണ ഇല്ലായിരുന്നു. രജിത്തേട്ടനെ നേരില്‍ പരിചയമില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചും കേട്ടിരുന്നു. ബിഗ് ബോസില്‍ ഇവരുടെ റോള്‍ എന്താണെന്ന കാര്യത്തെക്കുറിച്ച്‌ അറിയില്ലായിരുന്നു. പോവുന്നതിന് 2 ദിവസം മുന്‍പ് കുറച്ച്‌ എപ്പിസോഡുകള്‍ കണ്ടിരുന്നു. എന്തൊക്കെയാണ് അവിടെ സംഭവിക്കുന്നതെന്ന് അറിയാനായി കണ്ടതാണ്.ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയാല്‍ പല കാര്യങ്ങളും ചെയ്യണമെന്ന് കരുതിയിരുന്നു. അമൃതം ഗമയയുടെ ഗാനങ്ങള്‍ റിലീസ് ചെയ്യാനുണ്ടായിരുന്നു. വന്നാലുടനെ തന്നെ ചെയ്യണമെന്ന് കരുതിയ കാര്യങ്ങളായിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു ബിഗ് ബോസിലേക്ക് പോയത്. സൂഫി സുജാത എന്ന സിനിമയും റിലീസ് ചെയ്യാുണ്ട്. ഈ ചിത്രത്തില്‍ ഗാനം ആലപിച്ചിരുന്നുവെന്നും അമൃത പറയുന്നു.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago