അഭിരാമിക്ക് സർപ്രൈസുമായി സുഹൃത്തുക്കൾ ; വെള്ളത്തിൽ തള്ളിയിട്ട് അമൃത !

റിയാലിറ്റി ഷോകളിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അമൃത സുരേഷ്. തുടർന്ന് സിനിമ പിന്നണി ഗാനരംഗത്തും സജീവമായിരുന്നു താരം. നടൻ ബാലയുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ട് നിന്ന താരം വിവാഹ മോചനത്തിന് ശേഷം വീണ്ടും തിരികെ എത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.അത്തരത്തിൽ ഇന്നിപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പൊ വൈറൽ ആകുന്നത്. സഹോദരി അഭിരാമി സുരേഷിന്റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു ആഘോഷം അഭിരാമിയെ കുളത്തിൽ തള്ളിയിട്ട് സ്വിമ്മിങ് പൂളിൽ വെച്ച് കേക്ക് കട്ട് ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.അഭിരാമിയെ നീന്തൽക്കുളത്തിൽ തള്ളിയിട്ടായിരുന്നു അമൃതയുടെയും സുഹൃത്തുക്കളുടെയും സർപ്രൈസ്. കുളത്തിനു നടുവിൽ വച്ചാണ് അഭിരാമി പിറന്നാൾ കേക്ക് മുറിച്ചത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷരാവിന്റെ മനോഹരദൃശ്യങ്ങളെല്ലാം ചേര്‍ത്ത് അമൃത തയ്യാറാക്കിയ പിറന്നാൾ സ്പെഷൽ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് വീഡിയോയ്ക്ക് താഴെയായി വന്നിരിക്കുന്നത്.

Aswathy