സത്യം തേടി അമൃത സുരേഷ് ; പുതിയ വീഡിയോ വൈറൽ

അമൃതയില്‍ നിന്നും പ്രതീക്ഷിക്കാത്തൊരു പ്രകടനമായിരുന്നു എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. അമൃതയുടെ സഹോദരിയും നടിയും ഗായികയുമെല്ലാമായ അഭിരാമി സുരേഷാണ് ആദ്യം അഭിനന്ദനവുമായി എത്തിയത്.മലയാളികളുടെ ഇഷ്ട ഗായികയാണ് അമൃത സുരേഷ്.നടൻ ബാലയുമായുള്ള അമൃതയുടെ പ്രണയവും വിവാഹവും വിവാഹ മോചനവും പിന്നീട് സംഗീത സംവിധായകൻ ഗോപിസുന്ദറും ഒന്നിച്ചുള്ള ജീവിതവും ഒക്കെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.എന്തൊക്കെ തന്നെ ജീവിതത്തിൽ സംഭവിച്ചാലും അതൊക്കെ മാറി കടന്നു മുന്നോട്ടു പോവുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ ഒരു തിയേറ്റര്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തിരുന്നു. വർക്ഷോപ്പിലേ അനുഭവങ്ങളും ചിത്രങ്ങളും ഒക്കെ താരം സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പങ്കു വെയ്ക്കുകയും ചെയ്‌തിരുന്നു.തെലുങ്ക് നടൻ നാഗചൈതന്യ ഉൾപ്പെടെ ഉള്ളവർ വര്‍ക്ക്ഷോപ്പില്‍ അമൃതയ്ക്കൊപ്പമുണ്ടായിരുന്നു. ഇവർക്ക് ഒക്കെ ഒപ്പമുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചിരുന്നു.ആദിശക്തി തിയേറ്റര്‍ സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പിലാണ് അമൃത സുരേഷ് പങ്കെടുത്തത്.കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് അവിടെ നിന്നും ലഭിച്ച സുഹൃത്തുക്കളുടെ വിശേഷങ്ങളും വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത അനുഭവവുമെല്ലാം അമൃത സുരേഷ് പങ്കുവെച്ചത്. നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ അമൃത പോസ്റ്റ് ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി അത് അമൃതയ്ക്ക് നേരെയുള്ള ആക്രമണമായി മാറി. അമൃതയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു കമന്റുകള്‍ ഏറെയും. പക്ഷെ ഒന്നിനോടും പ്രതികരിക്കാൻ അമൃത സുരേഷ് പോയില്ല. ഇപ്പോഴിതാ വര്‍ക്ക് ഷോപ്പിനിടെ കാഴ്ചവെച്ച തന്റെ സോളോ പെര്‍ഫോമൻസിന്റെ വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുകയാണ് . സത്യത്തിനായി. ഒറ്റയ്ക്കൊരു പോരാട്ടം. ഇത് ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന പുത്തൻ കാല്‍വെയ്‌പ്പ് എന്ന് പറഞ്ഞു തുടങ്ങുന്ന നീണ്ട കുറിപ്പോടെയാണ് ഈ വീഡിയോ അമൃത സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്.ഈ യാത്ര ഒരു കലാകാരിയെന്ന നിലയില്‍ എന്റെ പരിവര്‍ത്തനത്തിന് കാരണമായി. ഓരോ വേഷത്തിലൂടെയും തീയേറ്ററിന്റെ ലെൻസിലൂടെ മനുഷ്യാനുഭവം പര്യവേക്ഷണം ചെയ്തു കൊണ്ട് ഞാൻ എന്റെ പുതിയ പാളികള്‍ അനാവരണം ചെയ്തുവെന്നും അമൃത സുരേഷ് കുറിച്ചു. അമൃതയുടെ വീഡിയോ വൈറലായതോടെ താരത്തിന്റെ ആരാധകരും സെലിബ്രിറ്റികളും അമ്പരന്നിരിക്കുകയാണ്. അമൃതയില്‍ നിന്നും പ്രതീക്ഷിക്കാത്തൊരു പ്രകടനമായിരുന്നു എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. അമൃതയുടെ സഹോദരിയും നടിയും ഗായികയുമെല്ലാമായ അഭിരാമി സുരേഷാണ് ആദ്യം അഭിനന്ദനവുമായി എത്തിയത്. ബിഗ് ബോസ് താരം അപര്‍ണ മള്‍ബറി തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികളും അമൃതയെ അഭിനന്ദിച്ച്‌ എത്തി. കരഞ്ഞ് അഭിനയിക്കുകയാണെന്ന് തോന്നിയില്ല. ഉള്ളില്‍ നിന്നും കരയുന്നതായി തോന്നി. ഇത് ഞെട്ടിച്ചു, നിങ്ങളുടെ പ്രകടനങ്ങള്‍ തുടര്‍ച്ചയായി പ്രേക്ഷകരെ മാസ്മരികതയുടെയും വികാരത്തിന്റെയും മേഖലകളിലേക്ക് കൊണ്ടുപോയി. കലാപരമായ ഘടനയില്‍ മായാത്ത മുദ്ര പതിപ്പിച്ചു.സ്റ്റേജിലെ നിങ്ങളുടെ വൈദഗ്ധ്യവും മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും നിങ്ങള്‍ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലും വ്യക്തമാണ്. പതിയെ പതിയെ അമൃത തന്റെ മള്‍ട്ടി ടാലന്റ് എല്ലാവര്‍ക്കും മുമ്പില്‍ അവതരിപ്പിക്കുന്നു’, എന്നെല്ലമാണ് താരത്തെ പുകഴ്ത്തി വന്നിരിക്കുന്ന കമന്റുകള്‍.

പുതിയ വീഡിയോ പങ്കിട്ടപ്പോഴും പങ്കാളി ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് അമൃതയ്ക്ക് ലഭിച്ച കമന്റുകളില്‍ ഏറെയും.ഗോപി സുന്ദറും അമൃതയുമായി പിരിഞ്ഞു എന്ന ഊഹാപോഹങ്ങളും വാര്‍ത്തകളും ഉയരുന്ന സാഹചര്യത്തിലായിരുന്നു ആദിശക്തി തിയേറ്റര്‍ സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാൻ‌‍ അമൃത പോയതും വിശേഷങ്ങള്‍‌ പങ്കു വെച്ചതും. എന്നാല്‍ ഇരുവരും പിരി‍ഞ്ഞിട്ടില്ലെന്ന് പിന്നീട് ഗോപി സുന്ദര്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമായി. സംഗീതത്തിന് പുറമെ ഭാവിയില്‍ അഭിനയത്തിലും അമൃത ശോഭിക്കാൻ സാധ്യതയുണ്ട്. അനിയത്തി അഭിരാമി സുരേഷ് ദുല്‍ഖര്‍ സല്‍മാൻ ചിത്രത്തിലടക്കം അഭിനയിച്ചിട്ടുണ്ട്. നിരന്തരം സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അമൃത സുരേഷ്. അതിനിടയില്‍ സമയം കണ്ടെത്തിയാണ് ഇത്തരം വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കുന്നത്

Aswathy

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

8 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago