‘തുണിയുടെ അളവ് കൂട്ടണോ കുറക്കണോ എന്ന് ഞാന്‍ തീരുമാനിച്ചോളാം’ ; ചുട്ട മറുപടിയുമായി അമൃത സജു

ഇന്ന് സോഷ്യൽ മീഡിയയുടെ കാലമാണ്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങൾ ആയ ഒരുപാടുപേരുണ്ട്. അതേപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍  സജീവമായിട്ടുള്ള മിക്ക താരങ്ങളും നേരിടുന്ന ഒന്നുണ് സദാചാര വാദികളുടെ അക്രമണം. പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ഇത്തരമൊരു പ്രശ്നം നേരിടേണ്ടി വരുന്നത്. താരങ്ങളുടെ വസ്ത്രവും പെരുമാറ്റവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വിചാരണ  ചെയ്യപ്പെടും. വസ്ത്രത്തിന്റെ ഇറക്കവും കേറ്റവും ഒക്കെ നോക്കി ക്യാരക്ടര്‍ അസാസിനേറ്റ് ചെയ്യാന്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലർ ഓടിയെത്താറുമുണ്ട്. എന്നാല്‍ ഇത്തരക്കാരെ നേരിടാനും ഇന്ന് മിക്കവരും സജ്ജരാണ്. ഇപ്പോഴിതാ നടിയും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയുമായ അമൃത സജു തന്നെ അധിക്ഷേപിച്ചയാള്‍ക്ക് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ അമൃത ടെലിവിഷനിലും സിനിമയിലുമെല്ലാം തന്നെ ഇതിനോടകം  സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ ബോള്‍ഡ് ലുക്കുകളിലുള്ള ഫോട്ടോകളായും വീഡിയോകളും ഒക്കെ പങ്കു വെയ്ക്കുമ്പോൾ  പലപ്പോഴും അമൃത സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം അമൃത പങ്കുവച്ചൊരു വീഡിയോയ്‌ക്കെതിരെയാണ് ചിലര്‍ സോഷ്യൽ മീഡിയ കമെന്റുകളായിലൂടെ രംഗത്തെത്തിയത്. വീഡിയോയിലെ അമൃതയുടെ വേഷം തന്നെയാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.

ഏതേലും പടത്തില്‍ ചാന്‍സ് വേണം, അയിനാണ് ഈ കാണിക്കല്‍! എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി അമൃത സജു എത്തുകയായിരുന്നു. അയിന് തനിക്കെന്താണ് പ്രശ്‌നം? ഞാന്‍ എനിക്ക് ഇഷ്ടമുള്ള പോലെ വസ്ത്രങ്ങള്‍ ഇടും. ഇച്ചിരി അങ്ങാട് മാറി നിന്ന് കരഞ്ഞോ എന്നായിരുന്നു അമൃതയുടെ മറുപടി. പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി നിരവധി പേരെത്തുകയും ചെയ്തു. ചിലര്‍ അമൃതയെ കമെന്റുകളിലൂടെ അധിക്ഷേപിക്കാനും ശ്രമിച്ചിരുന്നു. ‘അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.. അതില്‍ കൈ കടത്തരുത്… ഫോളോവേഴ്‌സ് കൂടാന്‍ തുണിയുടെ അളവ് കുറക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ കൈ കടത്തരുത്.. കേരളത്തിലെ സ്വയം പ്രഖ്യാപിത ഐശ്വര്യ റായ്    ആവാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.. അതില്‍ കൈ കടത്തരുത്…


ഞന്‍ സെച്ചിടെ വല്യ ഫേന്‍ ആണെന്ന് പറഞ്ഞു കമന്റ് ബോക്‌സില്‍ തേന്‍ ഒഴിക്കുന്ന ഊളകളെ കെയര്‍ ചെയ്യാനും റിപ്ലൈ വഴി നെഗറ്റീവ് പറയുന്നവരെ മാറ്റി നിര്‍ത്തി കരയിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. കൈ കടത്തരുത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇയാള്‍ക്കുള്ള മറുപടിയുമായി അമൃതയുമെത്തി. ഇങ്ങനെ ഒക്കെ ഒരു പേഴ്‌സണല്‍ അറിവും ഇല്ലാതെ എന്നെപ്പറ്റി ജഡ്ജ്‌മെന്റ് നടത്തുന്നവന്മാരെ ബ്ലോക്ക് ചെയ്ത് ഇടാനുള്ള സ്വാതന്ത്ര്യം കൂടി എനിക്കുണ്ട്. ഞാന്‍ തുണിയുടെ അളവ് കൂട്ടണോ കുറക്കണോ എന്ന് അല്ലേലും ഞാന്‍ തീരുമാനിച്ചോളാം. അതില്‍ ഒരുത്തന്റേയും അഭിപ്രായം ആവശ്യമില്ല. എനിക്ക് കംഫര്‍ട്ടബിള്‍ ആയ ഡ്രസ് ഞാന്‍ ഇടുന്നതിന് നിന്റെ ഒന്നും വീട്ടില്‍ വന്ന് പെര്‍മിഷന്‍ മേടിക്കേണ്ട ഗതികേട് എനിക്ക് വരില്ല. അത്രയും ആത്മവിശ്വാസം എനിക്കുണ്ടെന്നായിരുന്നു അമൃതയുടെ മറുപടി. ഒരു സാധാരണ സ്ത്രീയില്‍ നിന്നും ഇതിലേക്ക്, എന്തൊരു ഇംപ്രൂവ്‌മെന്റാണ് എന്നായിരുന്നു മറ്റൊരു കമന്റ്. അതിനും അമൃത മറുപടി നല്‍കുന്നുണ്ട്. അതെ, എന്നെ സംബന്ധിച്ച് ഇതൊരു ഇംപ്രൂവ്‌മെന്റ് തന്നെയാണ്. ഞാന്‍ എന്നില്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു അമൃത നല്‍കിയ മറുപടി. അതേസമയം നിരവധി പേരാണ് സാരിയണിഞ്ഞുള്ള അമൃതയുടെ ലുക്കിന് കയ്യടിച്ചെത്തിയിരിക്കുന്നത്.

Sreekumar

Recent Posts

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

7 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

13 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

20 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

6 hours ago