ഗായിക അമൃത സുരേഷും നടി നവ്യനായരും ഒത്തുചേര്‍ന്നുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമൃതയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചേര്‍ത്ത് പിടിച്ച് ഇരുവരും നില്ക്കുന്ന ഫോട്ടോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ എവിടെ നിന്നാണ് ഫോട്ടോ പകര്‍ത്തിയത് എന്നോ.. എന്ത് പരിപാടിയ്ക്ക് വേണ്ടിയാണ് കണ്ടുമുട്ടിയത് എന്നോ അമൃത കുറിച്ചിട്ടില്ല..
അമൃത സുരേഷ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സുന്ദരമായ ഫോട്ടോ എന്നാണ് ഈ ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന ആരാധകരുടെ കമന്റുകള്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ വഴി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത സുരേഷ്.. പിന്നീട് നടന് ബാലയുമായുള്ള വിവാഹവും..
നാളുകള്‍ക്ക് ശേഷമുള്ള വിവാഹ മോചനവും കാരണം അമൃതയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള പ്രണയം തുറന്ന് പറഞ്ഞതോടെ അമൃതയുടെ പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. ഗോപിസുന്ദറിനെ തന്റെ ഭര്‍ത്താവ് എന്ന് പറഞ്ഞാണ് അമൃത കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയിരുന്നത്.
അതേസമയം, മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയ താരമാണ് നവ്യ നായര്‍. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ വീണ്ടും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത്.
സിനിമയും ചിത്രത്തിലെ നവ്യയുടെ അഭിനയവും സിനിമാ ലോകം അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ പ്രിയ ഗായികയും നടിയും ഒരു ഫ്രെയ്മില് എത്തിയിരിക്കുകയാണ്. ഈ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…