പാപ്പുവിനോട് തന്റെ പ്രണയം അവതരിപ്പിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് അമൃത സുരേഷ്

പുതിയ ജീവിതത്തെ കുറിച്ച് ആദ്യം പറഞ്ഞത് തന്റെ മകളോട് ആയിരുന്നുവെന്ന് ഗായിക അമൃത സുരേഷ്. മകള്‍ക്ക് അറിയാത്ത ഒന്നും തന്നെ തന്റെ ജീവിതത്തില്‍ ഇല്ലെന്നും ഗായിക സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘പുതിയ ജീവിതത്തെ കുറിച്ച് ആദ്യമേ പറഞ്ഞു. മമ്മിക്ക് ഒരു ചെറിയ ലവ് ഉണ്ട്. പാപ്പുവിന് ഓക്കെയാണെങ്കില്‍…. അപ്പോള്‍ പാപ്പു.. ഉം…മമ്മീ… ഞങ്ങളു രണ്ടു പേരും കണ്ടിട്ട് പാപ്പുവിന്റെ അടുത്ത് ഞങ്ങള്‍ ഓക്കെയാണോന്ന് പെര്‍മിഷന്‍ ഒക്കെ ചോദിച്ചു. അതാണല്ലോ ഏറ്റവും കംഫര്‍ട്ടബിള്‍.. അവള്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത ഒരു തീരുമാനവും ഞാന്‍ എടുക്കില്ലെന്നും അമൃത പറഞ്ഞു.

പാപ്പുവും സോഷ്യല്‍മീഡിയയിലൂടെ എല്ലാം കാണുന്നുണ്ട്. അമ്മ എന്തിനാണ് വിഷമിക്കുന്നത്. എനിക്കറിയാമല്ലോ എന്നൊക്കെ ചോദിക്കാറുണ്ട്. ആളുകള്‍ പറയുന്ന രീതിയിലാണെങ്കില്‍ അമൃത സുരേഷ് എന്തൊക്കെ നേടിയിരിക്കണം, എവിടെയൊക്കെ എത്തിയിരിക്കണം.

കാര്യം നേടാന്‍ വേണ്ടി ഒന്നും ചെയ്യുന്നയാളല്ല. പറയുന്നയാളുകള്‍ക്ക് അത് കഴിഞ്ഞൊരു സമാധാനം കിട്ടുവാണെങ്കില്‍ കിട്ടിക്കോട്ടെ. നമ്മള്‍ സന്തോഷത്തോടെയാണ് റിലേഷന്‍ഷിപ്പിനെക്കുറിച്ച് പറഞ്ഞത്. അതിന് വന്ന കമന്റുകള്‍ കണ്ട് ഞാന്‍ ഡൗണായിരുന്നു. ആ സമയത്താണ് പുട്ടും മുട്ടക്കറിയും പോസ്റ്റ് വന്നത്.

തനിക്ക് എല്ലാവരോടും പറയാനുള്ളത്. നമുക്ക് ആകപ്പാടെ ഒരു ജീവിതമേ ഉള്ളു. ഒന്നുകില്‍ ജീവിച്ചു മരിക്കുക, അല്ലെങ്കില്‍ മരിച്ചു ജീവിക്കുക. ജീവിച്ചു മരിക്കുന്നതല്ലേ നല്ലത്. അതുകൊണ്ട് സന്തോഷമായിട്ടിരിക്കുവെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

Gargi

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

51 mins ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

3 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

3 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

4 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

5 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

7 hours ago