നീന്തല്‍ കുളത്തില്‍ ഗ്ലാമറസ്സായി അമൃത സുരേഷ്: വിവാഹ മോചനത്തോടെ സെലിബ്രിറ്റികള്‍ കൂടുതല്‍ സുന്ദരികളാവുന്നെന്ന് ആരാധകര്‍

മകള്‍ അവന്തികയ്‌ക്കൊപ്പം മൂന്നാറിലെ റിസോര്‍ട്ടില്‍ അവധിയാഘോഷത്തിലാണ് ഗായിക അമൃത സുരേഷ്. മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ അമൃത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു കൊണ്ടിരുന്നതിനാല്‍ താരത്തിന്റെ ഓരോ ആഘോഷങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരും പങ്കെടുക്കുന്നുണ്ട്. ‘സുന്ദരിയായ മകള്‍ക്കൊപ്പം എന്റെ യാത്ര’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക യാത്രാ വിഡിയോ പോസ്റ്റ് ചെയ്തത് ആരാധകര്‍ നേരത്തെ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ റിസോര്‍ട്ടിലെ നീന്തല്‍ ക്കുളത്തില്‍ നീന്തിത്തുടിക്കുന്ന അമൃതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. വെള്ളത്തില്‍ മുങ്ങി നിവരുന്നതിന്റെ വിഡിയോ താരം ഇന്‍സ്റ്റാഗ്രാമിലാണ് പങ്കുവെച്ചത്. ഗ്ലാമര്‍ വേഷത്തിലുള്ള തന്റെ പൂള്‍ ചിത്രങ്ങളും അമൃത പങ്കുവെച്ചിട്ടുണ്ട്.

വിവാഹ മോചനം തേടുന്ന സെലിബ്രിറ്റികള്‍ കൂടുതല്‍ സുന്ദരികളാവുകയാണെന്നും, അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് അമൃതയുടെ പുതിയ മേക്കോവര്‍ എന്നുമാണ് ആരാധക ലോകത്തിന്റെ അഭിപ്രായം. മുമ്പ് ഭര്‍ത്താവിന് ഒപ്പമായിരുന്നപ്പോള്‍ ഒരു കുടുംബിനി എന്ന രീതിയില്‍ മാത്രമാണ് അമൃത സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ നിയന്ത്രണങ്ങളുടെ അതിര്‍ വരമ്പുകളില്ലാതെ ജീവിതം ആഘോഷിക്കുന്ന അമൃതയുടെ സന്തോഷത്തില്‍ തങ്ങളും പങ്കുചേരുന്നതായി ആരാധകര്‍ പറയുന്നു.

വിവാഹ മോചനം നേടി മഞ്ജു വാര്യര്‍ സിനിമയില്‍ സജീവമാകാന്‍ തുടങ്ങിയപ്പോഴും ആരാധകര്‍ക്ക് ഇതേ അഭിപ്രായം തന്നെ ആയിരുന്നു. ഓരോ ദിവസവും മെയ്‌ക്കോവറിലൂടെ മഞ്ജു തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ആരാധകര്‍ താരത്തിന് പതിച്ചു നല്‍കി കഴിഞ്ഞു. സമാന രീതിയില്‍ മികച്ച പിന്തുണയുമായി ആരാധകര്‍ അമൃതയ്‌ക്കൊപ്പവുമുണ്ട്.

അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം വീണ്ടും വിവാഹിതനായ ബാല വിവാഹ ശേഷമുള്ള ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അതിനു വരുന്ന മറുപടികള്‍ക്ക് അപ്പപ്പോള്‍ മറുപടികളും നല്‍കുന്നുണ്ട്. അമൃതയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഒട്ടും പിന്നിലല്ല. വീട്ടിലെ ആഘോഷങ്ങളും മകള്‍ പാപ്പുവിനൊപ്പമുള്ള രസകരമായ നിമിഷങ്ങളും എല്ലാം എപ്പോഴും പങ്കുവയ്ക്കാന്‍ അമൃത ശ്രദ്ധിക്കാറുണ്ട്.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago