സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര ഗ്രൂപ്പിന്റെ ബിസിനസ് കാര്യങ്ങള്‍ മാത്രമല്ല, വ്യത്യസ്തമായ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ആളുകളുമായി സംസാരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും അദ്ദേഹം ഇഷ്ടപ്പെടുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്റര്‍ ലോകത്ത് ചര്‍ച്ചാ വിഷയം.
ഒരു മൊബൈല്‍ ഡൈനിംഗ് ടേബിളിന്റെ വീഡിയോയാണ് പങ്കിട്ടത്. ഇന്ധനം തീര്‍ന്നപ്പോള്‍ അത് നിറയ്ക്കാനായി ഗാസ് സ്റ്റേഷനിലേക്ക് എത്തുന്ന നാല് യുവാക്കളാണ് വീഡിയോയിലുള്ളത്. അവര്‍ വന്ന വാഹനമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഡൈനിങ് ടേബിള്‍ ടേബിളില്‍ നാല് ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനമാണിത്. ഗാസ് സ്റ്റേഷനിലെത്തിയ ഉടന്‍ തന്നെ ജീവനക്കാരന് ടേബിളിന്റെ അടിയിലുള്ള ഇന്ധനം നിറയ്ക്കാന്‍ തയ്യാറാക്കിയിട്ടുള്ള സ്ഥലത്ത് ഇന്ധനം നിറയ്ക്കുന്നുമുണ്ട്. ആ സമയത്ത് യുവാക്കള്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുകയാണ്. എനിക്ക് തോന്നുന്നു ഇതാണ് ഇ മൊബിലിറ്റി, ഇതില്‍ e എന്ന് പറയുന്നത് ‘ഈറ്റ്’ എന്ന ഇംഗ്ലഷ് പദമാണെന്നും രസകരമായൊരു തലക്കെട്ടും അദ്ദേഹം വീഡിയോയ്ക്ക് നല്‍കിയത്.
ഇതുവരെ 1.7 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. യുവാക്കളുടെ കണ്ടുപിടുത്തത്തെ എല്ലാവരും അഭിനന്ദിച്ചു. ഇതിലൊന്ന് ഇന്ത്യയില്‍ കൊണ്ടുവരണമെങ്കില്‍ ആദ്യം ഇന്ത്യയിലെ റോഡുകള്‍ ശരിയാക്കണമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…