മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര ഓരോരുത്തരുടെ കഴിവുകളേയും കണ്ടുപിടുത്തങ്ങളേയും തന്റെ സോഷ്യല്‍ മീഡിയ വഴി അഭിനന്ദിക്കാറുണ്ട്. ട്വിറ്ററില്‍ സജീവമാണ് അദ്ദേഹം. പുതിയതും വളര്‍ന്നുവരുന്നതുമായ പ്രതിഭകള്‍ക്ക് അദ്ദേഹം ഒരു മാതൃകയാണ്. ഇപ്പോഴിതാ അദ്ദേഹം ട്വിറ്ററില്‍ ഒരു വീഡിയോ പങ്കിട്ടു, അതില്‍ ഒരു മനുഷ്യന് മരങ്ങളില്‍ നിന്ന് പഴങ്ങള്‍ പറിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള ഒരു ഉപകരണം കണ്ടുപിടിച്ചു.
ഈ കണ്ടുപിടുത്തത്തില്‍ അദ്ദേഹം ആശ്ചര്യപ്പെട്ടില്ലെങ്കിലും, ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ഉപകരണത്തിന്റെ സാധ്യത അദ്ദേഹം കണ്ടു. ”ഭൂമിയെ തകര്‍ക്കുന്ന ഒരു കണ്ടുപിടുത്തമല്ല. പക്ഷേ, അത് ‘ടിങ്കറിംഗ്’ എന്ന വളര്‍ന്നുവരുന്ന സംസ്കാരത്തെ കാണിക്കുന്നതിനാല്‍ ഞാന്‍ ആവേശഭരിതനാണ്. അമേരിക്ക കണ്ടുപിടുത്തത്തിന്റെ ശക്തികേന്ദ്രമായി മാറിയത് പലരുടെയും ബേസ്മെന്റ്/ഗാരേജ് വര്‍ക്ക്ഷോപ്പുകളില്‍ പരീക്ഷണം നടത്തുന്ന ശീലങ്ങളിലൂടെയാണ്. ടിങ്കറര്മാര്ക്ക് ഇന്നൊവേഷന്റെ ടൈറ്റന്‍സായി മാറാന്‍ കഴിയും,” അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്കിയതിങ്ങെനെയായിരുന്നു.
ഈ വീഡിയോയിലെ ആശയം നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഇഷ്ടപ്പെട്ടു, ഇത് പങ്കിട്ടതിന് അവര്‍ ആനന്ദ് മഹീന്ദ്രയോട് നന്ദി പറഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…