മിനിസ്ക്രീനിലൂടെ തിളങ്ങിയ നടനാണ് ആനന്ദ്. ഒരുപാട് സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ ആനന്ദിന് കഴിഞ്ഞു. സ്വാഭാവികമായ അഭിനയം തന്നെയാണ് മറ്റ് സീരിയല്‍ നടന്മാരില് നിന്നും ആനന്ദിനെ വ്യത്യസ്തനാക്കുന്നതും. ഇപ്പോഴിതാ താന്‍ അപമാനിക്കപ്പെട്ട ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ആനന്ദ്..
ആനന്ദിന്റെ വാക്കുകള്‍,
ശ്യാമപ്രസാദ്, ജൂഡ്, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സീരിയലുകള്‍ എനിക്ക് ബ്രേക്ക് ആയി മാറിയിരുന്നു. പക്ഷെ അതിനിടയിലും മറക്കാനാവാത്ത നോവിക്കുന്ന ഒരു അനുഭവം ഉണ്ടായിരുന്നു. എന്നെ അക്കാലത്തെ വലിയ ഒരു പ്രോജക്ടിലേക്ക് വിളിച്ചിരുന്നു വളരെ തിരക്കുള്ള സമയത്തും ഞാന്‍ അവര്‍ വിളിച്ച ലൊക്കേഷനില്‍ ചെന്നു. കുറച്ചു കഴിഞ്ഞു സംവിധായകന് വന്നു ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ നില്ക്കു വിളിക്കാം എന്നാണ് പറഞ്ഞത്. രാവിലെ ചെന്ന എന്നെ ഉച്ചകഴിഞ്ഞിട്ടും ആരും വിളിച്ചില്ല എന്നെ അവിടെ ഉള്ളവരെല്ലാം മറന്നത് പോലെ തോന്നി. അപമാനത്തില്‍ ഞാന്‍ നീറി എന്നിട്ടും ഞാന്‍ കാത്തുനിന്നു വൈകുന്നേരം ആയപ്പോള്‍ ഞാന്‍ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു അപ്പോള്‍ ആയിക്കോട്ടെ എന്നായിരുന്നു മറുപടി. അപമാനത്താലും സങ്കടത്തലും ഹൃദയം നൊന്താണ് ഞാന്‍ അവിടെ നിന്നും മടങ്ങിയത്. ഓര്‍ക്കണം ശ്യാമപ്രസാദ്, ജൂഡ്, ശ്രീകുമാരന്‍ തമ്പി എന്നി വലിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സമയത്താണ് എനിക്ക് ദുരനുഭവം ഉണ്ടായത്. പക്ഷെ ദൈവം ചില കളികള്‍ കളിക്കും ഈ സംഭവത്തിന് ഒരാഴ്ച കഴിഞ്ഞിട്ടാണ് മിന്നുകെട്ട് എന്നൊരു സീരിയല്‍ വരുന്നത്. അത് മത്സരിച്ചത് ഞാന്‍ നേരത്തെ പറഞ്ഞ സീരിയലുമായി ആയിരുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…