നിയമ വിദ്യാർത്ഥിനിയായി മീന; “ആനന്ദപുരം ഡയറീസ് ” മാർച്ച്‌ ഒന്നിന് തീയേറ്ററുകളിലെത്തും

നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ നിർമിക്കുന്ന ചിത്രം “ആനന്ദപുരം ഡയറീസ് ” മാർച്ച്‌ ഒന്നിന് തീയേറ്ററുകളിലെത്തും. മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മനോജ് കെ ജയനും തമിഴ്‌ നടൻ ശ്രീകാന്തും സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കോളേജ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിൻറെ ട്രെയിലർ നേരത്തേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

പകുതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാൻ എത്തുന്ന വിദ്യാർത്ഥിയുടെ കഥാപാത്രത്തെയാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത്. റോഷൻ അബ്ദുൾ റഹൂഫ്, സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയ ഒരുപിടി പ്രമുഖ താരങ്ങളും സിനിമയിൽ അണിനിക്കുന്നുണ്ട്. കെ എസ് ചിത്ര ആലപിച്ച ‘ആര് നീ കൺമണി…’ എന്ന ഗാനം യൂട്യൂബിൽ ട്രെൻഡിംഗിൽ ഇടംപിടിച്ചിരുന്നു. ‘ഇന്നീ ജീവിതം…’, ‘സത്യമേവ ജയതേ…’, ‘കണ്ണിലൂറുമൊരു…’ തുടങ്ങി ഏഴ് ഗാനങ്ങളാണ് ആനന്ദപുരം ഡയറീസിലുള്ളത്.

മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ, ജാക്‌സൺ വിജയൻ എന്നിവർ ഈണം നൽകിയ ഗാനങ്ങൾ കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പുറത്ത് വന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. സജിത്ത് പുരുഷനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരിയും ഷൈജാസ് കെ എമ്മും ചേർന്നാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സത്യകുമാർ, പി ശശികല, പ്രൊഡക്ഷൻ കൺട്രോളർ : വിനോദ് മംഗലത്ത്, പ്രൊജക്ട് ഡിസൈനർ : നാസ്സർ എം, കൊറിയോഗ്രാഫി : ബാബാ ഭാസ്‌കർ, സ്പ്രിംഗ്, കല- സാബു മോഹൻ, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, മേക്കപ്പ്- സിനൂപ് രാജ് & സജി കൊരട്ടി, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശി കുമാർ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, പി ആർ ഒ ദിനേഷ് ഏ .എസ് , ഡിജിറ്റൽ പി ആർ ഒ – സ്റ്റെബി സെബിൻ ,ലോക്കേഷൻ മാനേജർ -വന്ദന ഷാജു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

49 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago