അനന്യയുടേത് ഒൻപതാമത്തെ പ്രണയം; രണ്ടാംകെട്ടുകാരനെ ഭർത്താവാക്കിയപ്പോൾ താണ്ടിയ കടമ്പകൾ ഏറെ

മലയാളികളുടെ പ്രിയങ്കരിയായ  നടിയാണ് അനന്യ. മുപ്പത്തിയാറുകാരിയായ അനന്യ കുട്ടിക്കാലം മുതൽ അഭിനയത്തിലുണ്ട്. പക്ഷെ നടിയെന്ന രീതിയിൽ അനന്യ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് നായികയായി അരങ്ങേറിയശേഷമാണ്. 2008 മുതൽ മലയാള സിനിമയിൽ സജീവമായുള്ള അനന്യ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിഞ്ഞു. തമിഴിൽ അടക്കം അനന്യ ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
2018ൽ ഒരു കുട്ടനാടൻ ബ്ലോ​ഗിൽ അഭിനയിച്ചശേഷം അനന്യ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് 2021ൽ ഭ്രമരത്തിലൂടെയാണ് അനന്യ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. അനന്യയുടെ സ്വകാര്യ ജീവിതം എപ്പോഴും വലിയ ചർച്ചയായിട്ടുണ്ട്. അനന്യയുടെ വിവാഹം പോലും മലയാളികൾ‌ക്ക് വലിയൊരു സർപ്രൈസായിരുന്നു. 2012ലായിരുന്നു അനന്യയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു അനന്യയുടേത്.
വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു അനന്യയുടെ വിവാഹം. അനന്യയുടെയും ആഞ്ജനേയന്റെയും വിവാഹ ജീവിതം പതിനൊന്നാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ വിവാഹ​ ജീവിതത്തെ കുറിച്ച് അനന്യ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പ്രണയവിവാഹമായിരുന്നു അനന്യയുടേത്. 2012ൽ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. അനന്യയുടെ വിവാഹ​ വാർത്തയ്ക്കൊപ്പം നിരവധി വിവാ​ദങ്ങളും പ്രചരിച്ചിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് തിരുപ്പതിയില്‍ വെച്ച് അതീവരഹസ്യമായി അനന്യയും ആഞ്ജനേയനും വിവാഹിതരായി എന്നാണ് 2012 പ്രചരിച്ചത്.

കൂടാതെ അനന്യ വീടുവിട്ടിറങ്ങിപ്പോവുകയായിരുന്നു, പണത്തിൽ ഭ്രമിച്ചുപോയി അനന്യ എന്നിങ്ങനെയുള്ള പ്രചാരണങ്ങളും അക്കാലത്ത് നടിയെ കുറിച്ച് പ്രചരിച്ചിരുന്നു. ഈ വിവാഹബന്ധം അധികം പോവില്ലെന്ന് വരെ പലരും അനന്യയുടെയും ആ‍ഞ്ജനേയന്റെയും വിവാഹ വാർത്ത പുറത്ത് വന്നപ്പോൾ പലരും വിധിയെഴുതിയിരുന്നു.  ആഞ്ജനേയൻ നേരത്തെ വിവാഹിതൻ ആണെന്നും വീട്ടുകാർ ആ ബന്ധത്തെ എതിർത്തുവെന്നും വാർത്തകൾ വന്നു. എന്നാൽ നിശ്ചയം നടക്കുന്ന സമയം തന്നെ തനിക്ക് എല്ലാം അറിയാമായിരുന്നു. പക്ഷെ താനത് വീട്ടിൽ പറഞ്ഞിരുന്നില്ല എന്നും അനന്യ പറഞ്ഞതോടെ  വിവാദം കെട്ടടങ്ങി. തന്റെ ഒമ്പതാമത്തെ പ്രണയമാണ് ആഞ്ജനേയൻ എന്നും അനന്യ തുറന്നു പറയുന്നു.   അതോടൊപ്പം താൻ വിവാഹനിശ്ചയം കഴിഞ്ഞ സമയം തൊട്ട് കേട്ട ഒരു സംഭവമായിരുന്നു താൻ ആഞ്ജനേയനെ  കണ്ടല്ല അയാളുടെ  പണം കണ്ടാണ് വിവാഹം ചെയ്തതെന്ന്.
തന്റെ വീട്ടിലും അത്യാവശ്യം സൗകര്യങ്ങളോടെയാണ്  വളർന്നത് എന്നും അനന്യ കൂട്ടിച്ചേർത്തു. ബോഡി ഷെയ്മിങുള്‍പ്പടെ ആഞ്ജനേയനെക്കുറിച്ച് വളരെ മോശം കാര്യങ്ങളായിരുന്നു അന്ന്  പ്രചരിച്ചത്.

അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞ് തന്നെയാണ് അനന്യ  വിവാഹം നടത്തിയത്. ഇരുവർക്കും  അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും  നന്നായി മുമ്പോട്ട് പോകും എന്നാണ്  വിശ്വാസം എന്നെല്ലാമാണ് വിവാഹ​ത്തെ കുറിച്ച് വന്ന ​ഗോസിപ്പുകളോട് പ്രതികരിച്ച് മുമ്പൊരിക്കൽ അനന്യ പറഞ്ഞത്. ഈ പതിനൊന്ന് വർഷത്തിനിടയിൽ പലവട്ടം അനന്യയും ആഞ്ജനേയനും പിരിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ആ റിപ്പോർട്ടുകൾക്ക് അനന്യ മറുപടി നൽകിയത് ഭർത്താവിനൊപ്പം സഹോദരൻ അർ‌ജുന്റെ വിവാഹത്തിൽ പങ്കെടുത്താണ്. അഭിനയത്തിന് പുറമെ നൃത്ത പരിപാടികളിലും സജീവമായിരുന്നു അനന്യ. ആയില്യ നായർ എന്നാണ് താരത്തിന്റെ ശരിക്കുള്ള പേര്.മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നിർമാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകളാണ് അനന്യ. പൈ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ 1995ലാണ് അനന്യ ബാലതാരമായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. നാടോകൾ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ അനന്യ എന്ന പേര് പിന്നീട് തന്റെ സിനിമാ ജീവിതത്തിലേക്കും അനന്യ സ്വീകരിക്കുകയായിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് മുന്നോട്ട് പോവുന്നത്.

Sreekumar

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

12 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

12 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

12 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

12 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

12 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

12 hours ago