Categories: Film News

താൻ മലയാളത്തിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി നടി അനന്യ

പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അനന്യ. തമിഴിൽ നാടോടികൾ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അനന്യ സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറുകയായിരുന്നു. തമിഴിൽ എത്തിയതോടെ ആയില്യ ജി. നായർ എന്ന പേര് മാറ്റി അനന്യ എന്നാക്കി മാറ്റി. നാടോടികളിലെ മികച്ച അഭിനയത്തിന് ശേഷം മലയാളം,തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി സിനികളുടെ ഭാഗമായി മാറി അനന്യ.

അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും കുറച്ച് വർഷങ്ങളായി മലയാള സിനിമകളിൽ താരം അഭിനയിച്ചിരുന്നില്ല. മലയാള സിനിമ രംഗത്ത് നിന്ന് നീണ്ട കാലത്തേക്ക് മാറി നിന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. അനന്യ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

താൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി പല സിനിമകളുടെ കഥകളും സ്‌ക്രിപ്റ്റുകളും കേൾക്കാറുണ്ടായിരുന്നു എന്നാൽ തന്റെ കരിയർ വളർത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് യഥാർത്ഥ്യം അതിനാലാണ് ഞാൻ മലയാള സിനിമകളിൽ നിന്ന് മാറി നിന്നത്. തനിക്കായി വന്ന പല കഥാപാത്രങ്ങളും എനിക്ക് താത്പര്യം തോന്നിയിരുന്നില്ല എന്നും അനന്യ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് അനന്യ അഭിനയിച്ച മലയാള ചിത്രമായ അപ്പൻ റിലീസ് ചെയ്തത്. ചിത്രത്തിലെ റോസി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു.സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്

 

 

Ajay

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

28 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

35 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

44 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

55 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago