ആളുകളുടെ അത്തരത്തിലുള്ള കമന്റുകൾ എന്നെ തകർത്തുകളയാറുണ്ട്! അനാർക്കലി മരിക്കാർ 

Follow Us :

ഒരുപിടി മലയാള ചിത്രങ്ങളിൽ അഭിനയിച്ച അനാർക്കലി മരിക്കാർ ഇപ്പോൾ മന്ദാകിനി എന്ന ചിത്രത്തിലൂടെ പ്രേഷകരുടെമുന്നിലേക്ക് എത്തുകയാണ്, മെയ് 24  നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസിനായി എത്തുന്നത്, ഈ ഒരു വേളയിൽ നടി തനിക്കെതിരെ എത്തുന്ന നെഗറ്റീവ് കമെന്റുകലെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്.  ആളുകളുടെ നെഗറ്റീവ് കമന്റുകൾ തന്നെ തകർത്തുകളയാറുണ്ടെന്നും, കുറച്ച് കാലത്തേക്ക് അത് തന്നെ ബാധിക്കാറുണ്ടെന്നും നടി പറയുന്നു.

ഞാൻ ഒരു പരിധിയിൽ കൂടുതൽ തടിച്ചാൽ വിഷമിച്ചിരിക്കുകയും, ഡിപ്രഷനിലേക്കു പോകുകയു൦  ചെയ്യാറുണ്ട്. പെട്ടെന്നു തടിക്കുന്ന ശരീരപ്രകൃതമാണ് എന്റേത്. അത്രയ്ക്കു ശ്രദ്ധിച്ചാലെ മെലിഞ്ഞിരിക്കാൻ കഴിയൂ. അൽപം തടിച്ചാൽ തന്നെ ആളുകൾ പറയുന്നത് ഇഷ്ടപ്പെടില്ല. അതു കേൾക്കാതിരിക്കാൻ മെലിയാൻ ശ്രമിക്കും. ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്. കുറച്ചു കാലത്തേക്കു മാത്രമെ അത് ബാധിക്കൂ. പിന്നെ, പഴയതു പോലെ ആകും നടി പറയുന്നു

അതുപോലെ താരം മന്ദാകിനി എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചും സംസാരിക്കുന്നു, മന്ദാകിനി എനിക്കു വളരെ സ്പെഷലാണ്. ഞാൻ നായികാ കഥാപാത്രം ചെയ്യുന്ന സിനിമകൾ കുറവാണല്ലോ. അതാണ് ഒരു കാരണം. പിന്നെ, എനിക്ക് വലിയ ബഹുമാനം തന്നൊരു ക്രൂ ആണ് ഈ സിനിമയുടേത്. എന്നോടു മാത്രമല്ല, എല്ലാവരോടും ആ ബഹുമാനം അവർ കാണിച്ചിട്ടുണ്ട്. അഭിനയിച്ചവരും അണിയപ്രവർത്തകരുമെല്ലാം നല്ല നർമബോധമുള്ളവരാണ്. അതുകൊണ്ട്, എല്ലാവരും കൂടുമ്പോൾ നല്ല രസമായിരുന്നു അനാർക്കലി പറയുന്നു