ഇതെല്ലം എന്റെ ജീവിതത്തിന്റെ ഭാഗമാണ്, അനസൂയ

പുഷ്പ്പ, ഭീഷ്മ പർവ്വം എന്നെ ചിത്രങ്ങളിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് അനസൂയ ഭരദ്വാജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തി പൊട്ടി കരഞ്ഞിരിക്കുകയാണ് താരം. ആദ്യം അനസൂയ കരയുന്നത് കണ്ടു ആരാധകർ അമ്പരന്നു. എന്നാൽ ലൈവിൽ വന്ന താരം  വിങ്ങി പൊട്ടുകയായരുന്നു. അതിന്റെ കാരണവും താരം തന്നെ പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “എല്ലാവർക്കും നമസ്കാരം.. എല്ലാവരും നല്ല ആരോഗ്യവും മനസികാവസ്ഥയിലൂടെയും ആണെന്ന് വിശ്വസിക്കുന്നു. എന്റെ ഈ പോസ്റ്റ് കണ്ട് നിങ്ങൾ എല്ലാവരും ആശയക്കുഴപ്പത്തിലാണെന്ന് എനിക്ക് അറിയാം. സമൂഹ മാധ്യമങ്ങൾ തുടക്കത്തിൽ, എന്റെ അറിവിൽ ലോകം എമ്പാടുമുള്ള ബന്ധം ഉണ്ടാക്കാൻ വേണ്ടി തുടങ്ങിയവയാണ്. ഒരു നല്ല സ്ഥലമാക്കി മാറ്റാൻ വേണ്ടി, വിജ്ഞാനപ്രദമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ വേണ്ടി, ജീവിതരീതികളും സംസ്കാരങ്ങളും അനുഭവിക്കാൻ വേണ്ടി. സന്തോഷം പകരാൻ വേണ്ടി. എനിക്ക് അത്ഭുതം തോന്നുന്നു, ഇന്ന് അതിൽ ഏതെങ്കിലും നടക്കുന്നുണ്ടോ? എന്തായാലും.. ഈ പോസ്റ്റിന്റെ ഉദ്ദേശം, ഞാൻ ഇടുന്ന പോസ്റ്റുകൾ, ഫോട്ടോഷൂട്ടുകൾ, കാൻഡിഡുകൾ, പുഞ്ചിരികൾ, നൃത്തം എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളും അങ്ങനെയാണ്! അതെല്ലാം നിങ്ങളുമായി പങ്കുവെക്കുന്നു.

ഇതും എന്റെ ജീവിതത്തിന്റെ ഘട്ടങ്ങളാണ്. ഞാൻ അത്ര ശക്തയല്ല, ദുർബലയാണ്, എനിക്ക് തകർച്ചകളുണ്ടായിട്ടുണ്ട്. നിങ്ങൾ അറിയണം, അത് അനിവാര്യമാണ്. മനുഷ്യനായി ഇരിക്കുക. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ, ചില വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് അനുവാദമില്ല. എന്നാൽ യഥാർത്ഥ ഞാൻ അതല്ല, എന്റെ ശക്തിയും അതല്ല. എന്റെ ശക്തി ഇതാണ്. നന്നായി പൊട്ടിക്കരഞ്ഞിട്ട് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ ലോകത്തെ അഭിമുഖീകരിക്കുക. ശരിയല്ല എന്നത് ശരിയാണ്. പക്ഷേ ഉയർത്തെഴുനേൽക്കാൻ ശ്രമിക്കുക. പൂർണമായും അറിയാത്ത ഒരാളോട് മോശമായി പെരുമാറുന്നതിന് മുമ്പ് ഒന്ന് ആലോചിക്കുക. അതുപോലെ അത്തരക്കാർ നേരെയാവാൻ വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് അനസൂയ പറയുന്നത്.

Devika

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

14 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

22 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

24 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago