ഭീഷ്മപര്‍വം സിനിമയില്‍ മമ്മൂട്ടിയുടെ നഷ്ടപ്രണയിനിയായി സ്ക്രീനില്‍ നിറഞ്ഞ മുഖം മലയാളികള്‍ ഏറ്റെടുത്തു. തെലുങ്ക് സിനിമയില്‍ നിന്നും മലയാളത്തിലേക്ക് ആദ്യമായി ചേക്കേറിയ അനസൂയ ഭരദ്വാജ് എന്ന നടിയാണ് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചുവപ്പ് സാരിയില്‍ അണിഞ്ഞൊരുങ്ങി അതിമനോഹരിയായാണ് താരമെത്തിയത്.
ചുവപ്പു സാരിയിലെ ഗോള്‍ഡന്‍ ബോര്‍ഡറും പച്ച ഡിസൈനുകളും അനസൂയക്ക് റോയല്‍ ലുക്ക് നല്കുന്നു. സാരിക്ക് മാച്ച് ചെയ്യുന്ന ഹെവി കമ്മലും വളകളും ആക്സസറൈസ് ചെയ്തു. ന്യൂഡ് ലിപ്സ്റ്റികും സിമ്പിള്‍ മേക്കപ്പുമാണ് താരം ഉപയോഗിച്ചത്.
അനസൂയ ഭരദ്വാജ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 2003-ല്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങളോടെയാണ്. 2016-ല്‍ അദിവി ശേഷ് നായകനായ ‘ക്ഷണം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം അവര്‍ അംഗീകരിക്കപ്പെട്ടു, അതില്‍ എസിപി ജയ ഭരദ്വാജിന്റെ വേഷം ചെയ്തു. പിന്നീട് രംഗസ്ഥലം, എഫ് 2: ഫണ്‍ ആന്‍ഡ് ഫ്രസ്ട്രേഷന്‍, യാത്ര, പുഷ്പ: ദി റൈസ് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…