‘ആന്റി’ വിളിച്ച് ആരാധകരുടെ പരിഹാസം…. ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി നടി അനസൂയ

തനിക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍ താരം അനസൂയ ഭരദ്വാജ് രംഗത്ത്. വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ലൈഗറിനെക്കുറിച്ച് മോശം അഭിപ്രായം പങ്കുവച്ചതിന്റെ പേരിലാണ് നടിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. അതേസമയം, തന്നെ അധിക്ഷേപിച്ചാല്‍ പരാതി നല്‍കുമെന്ന് അനസൂയ മുന്നറിയിപ്പും നല്‍കി.

മോശം കമന്റിടുന്നവര്‍ അതു ചെയ്തതിനെ ഓര്‍ത്ത് ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും അനസൂയ മുന്നറിയിപ്പായും പറയുന്നു. ഏയ്ജ് ഷെയ്മിങ് ലെവലില്‍ ആന്റി എന്ന് വിളിച്ചാണ് നടിക്കെതിരെ ആക്രമണം നടക്കുന്നത്.

തന്റെ പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. ന്യായമായകാരണമില്ലെങ്കില്‍ ദുഃഖിക്കേണ്ടിയും വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണെന്നും അനസൂയ ട്വീറ്റില്‍ പറയുന്നു.

സ്റ്റോപ് ഏയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗില്‍ തനിക്കെതിരെ വന്ന ട്വീറ്റുകളും അനസൂയ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ട്വീറ്റിന് താഴെ വന്ന കമന്റുകളാണ് അവര്‍ പങ്കുവച്ചത്. സ്റ്റേ നോ ടു ഓണ്‍ലൈന്‍ അബ്യൂസ് എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ചത്.

ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ സാധാരണമല്ലേ എന്നു കരുതി അവഗണിക്കുന്നത് ശരിയല്ല. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നവരെ അങ്ങനെ വെറുതെ വിടുന്നത് തെറ്റായ സന്ദേശം നല്‍കുകയെന്നും അനസൂയ പ്രതികരിച്ചു.

മലയാള ചിത്രം ഭീഷ്മ പര്‍വത്തില്‍ അനസൂയ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സുഹൃത്തായ ആലീസ് എന്ന വേഷത്തിലാണ് അനസൂയ ചെയ്തത്. 37 കാരിയായ അനസൂയ ടെലിവിഷന്‍ രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്.
2003 ല്‍ നാഗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അല്ലു അര്‍ജുന്റെ പുഷ്പയിലും വേഷമിട്ടിരുന്നു. പുഷ്പ രണ്ടാം ഭാഗത്തിലും നടി അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

23 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago