‘നേരി’ൽ അനശ്വരയുടെ മികച്ച പ്രകടനം’ ; സഹോദരിയുടെ കുറിപ്പ് വൈറലാകുന്നു

‘നേര്’ എന്ന സിനിമയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ മുഴുവൻ നിറയുന്നത്. അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമയെന്നാണ് നേരിന് ലഭിക്കുന്ന വിശേഷണം. 2023 അവസാനിക്കാൻ പോകുന്നത് നേരിനൊപ്പമാണെന്നാണ് സിനിമാപ്രേമികൾ‌ ഒന്നാകെ കുറിക്കുന്നത്. അതേസമയം നേരിന്റെ റിലീസിന് ശേഷം മോഹൻലാലിനോടൊപ്പം ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുന്ന ഒരു കഥാപാത്രം ചിത്രത്തിൽ അനശ്വര രാജൻ അവതരിപ്പിച്ച സാറയുടേതാണ്. സഹോദരി ഉയരങ്ങൾ കീഴടക്കുമ്പോൾ ചേച്ചി ഐശ്വര്യ രാജൻ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കിട്ട് എത്തിയിരി​ക്കുകയാണ് ഇപ്പോൾ. 2017 മുതൽ ഇതുവരെയുള്ള അനശ്വരയുടെ സിനിമാ ജീവിതത്തെ കുറിച്ചാണ് കുറിപ്പിൽ ഐശ്വര്യ വിവരിച്ചിരിക്കുന്നത്. വന്ന വഴികളിൽ ഒരുപാട് നീ അധ്വാനിച്ചു… വേദനിച്ചു. ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ… നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്ന് പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു… മാത്രമല്ല അതിനുവേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി

. ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്‌റ്റംബർ 28 ഓർമ്മിപ്പിക്കുന്നു. ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമ്മിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു. എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും. എന്റെ മനസിലെ നീയെന്ന കലാകാരി എന്നും മുന്നിലാണ്. അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർത്ഥതയും തന്നെയാണ്’, എന്നാണ് സഹോദരിയെ പ്രശംസിച്ച് നടി കൂടിയായ ഐശ്വര്യ കുറിച്ചത്. ഐശ്വര്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് അനശ്വരയെ പ്രശംസിച്ച് എത്തുന്നത്. നടിമാരായ മമിത ബൈജു, ജുവൽ മേരി തുടങ്ങിയവരെല്ലാം കമന്റുകൾ പങ്കിട്ടിട്ടുണ്ട്. ശരിക്കും ഇങ്ങനൊരു ചേച്ചിയുണ്ടായതാണ് അവൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം, ചേച്ചിയിൽ നിന്ന് കിട്ടാവുന്ന അതിമനോഹരമായ വാക്കുകൾ, ഒരു ചേച്ചിക്ക് ഇതിനപ്പുറം മറ്റെന്ത് വേണം എന്നിങ്ങനെയാണ് കമന്റുകൾ. ക്ലൈമാക്സിലെ അനശ്വരയുടെ പ്രകടനം കണ്ട് കയ്യടിക്കാൻ വരെ മറന്നു പോയി എന്നാണ് പലരും കുറിച്ചത്. തനിക്ക് ലഭിക്കുന്ന നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് അനശ്വരയും എത്തിയിരുന്നു. ഈ നേരിനും ഈ നേരത്തിനും നന്ദി. നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്… ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്നേഹം നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ. കൂടെയുണ്ടാവണം…’, എന്നാണ് അനശ്വര കുറിച്ചത്.

ജീത്തു സാർ എന്നോട് കഥ പറഞ്ഞപ്പോഴും എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യം എന്റെ കഥാപാത്രം തന്നെയാണ്. അങ്ങനെയൊരു ക്യാരക്ടറിന്റെ മെന്റൽ സ്പേസിൽ നിന്ന് അത് പെർഫോം ചെയ്യുക എന്നത് എനിക്ക് വലിയൊരു ചലഞ്ച് തന്നെയായിരുന്നു. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു ക്യാരക്ടറാണത്. ഈ പടം മുഴുവൻ കഴിഞ്ഞപ്പോഴും എന്റെ ആക്ടിങ്ങിൽ ഞാൻ ഭയങ്കര സാറ്റിസ്‌ഫൈഡായിരുന്നു എന്നാണ് അനശ്വര അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. മോഹൻലാൽ, അനശ്വര രാജൻ, സിദ്ദീഖ്, ജ​ഗദീഷ് തുടങ്ങി സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടു കെട്ടിൽ പിറക്കുന്ന സിനിമകൾക്ക് മിനിമം ​ഗ്യാരണ്ടിയുണ്ടാകുമെന്നത് നേരിലൂടെ വീണ്ടും വ്യക്തമായി. അതേസമയം ഒരിക്കലും അനശ്വരയിൽ നിന്നും ഇത്രയേറെ പക്വതയുള്ള പ്രകടനം മലയാളികൾ പ്രതീക്ഷിച്ചിരുന്നില്ല. മുൻവിധികളെ മാറ്റിയെഴുതുന്നതായിരുന്നു സാറയായി അനശ്വരയുടെ പ്രകടനം. അത്രയേറെ കയ്യടക്കത്തോടെ കയ്യടികൾ ഏറ്റുവാങ്ങിക്കൊണ്ട് താരം ആ കഥാപാത്രമായി മാറിയിട്ടുണ്ട്. ബെഞ്ച്മാർക് ചെയ്യത്തക്ക വണ്ണം ഇതുവരെയും ഒരു കഥാപാത്രം ചെയ്യാത്ത ഒരു അഭിനേത്രിയിൽ നിന്ന് മോഹൻലാൽ എന്ന ലോകം കണ്ട ഏറ്റവും മികച്ച നടനെന്ന് സിനിമാ പ്രേമികൾ വിശ്വസിക്കുന്ന താരത്തിന് മുന്നിൽ ​വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്. നേര് കണ്ടിറങ്ങുന്നവരെല്ലാം മോഹൻലാലിനെയും അനശ്വരയേയും കുറിച്ചാണ് വാതോരാതെ സംസാരിക്കുന്നത്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

47 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago