വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബാലതാരത്തില്‍ നിന്ന് മലയാള സിനിമയില്‍ ഒരു നടി എന്ന ലേബലിലേക്ക് എത്തിയ താരമാണ് അനശ്വര രാജന്. സൂപ്പര്‍ ശരണ്യയാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കവെ മലയാള സിനിമയില്‍ ലിംഗ സമത്വം ഇല്ലെന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനശ്വര. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നടിയുടെ വാക്കുകളിലേക്ക്…ഇത്രയും കാലത്തെ അഭിനയ ജീവിതത്തിനിടയില്‍ തനിക്കിതുവരെ പ്രശ്നമൊന്നും നേരിടേണ്ടി വന്നിട്ടില്ല. അതിനര്‍ത്ഥം ഈ മേഖലയില്‍ യാതൊരു പ്രശ്നവുമില്ലെന്നല്ല. അങ്ങനെ നേരിടുന്നവരുണ്ടാകാം. ചില സമയത്ത് ഇവിടെ ലിംഗസമത്വം ഇല്ലെന്ന് തോന്നിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ എന്തെങ്കിലും സംസാരിച്ചാല്‍ അത് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്ന് ചിന്തിക്കുന്നവരുണ്ട്.
പക്ഷേ ആണ്‍കുട്ടികള്‍ ചെയ്യുന്നത് ഗൗരവമായി എടുക്കുകയും ചെയ്യും. നടിമാര്‍ അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്ക് ശ്രദ്ധ കിട്ടാനും അതുവഴി കൂടുതല്‍ സിനിമയില്‍ അവസരങ്ങള്‍ കിട്ടാനുമൊക്കെയാണെന്ന് പറയുന്നവരുണ്ടെന്ന് തോന്നിയിട്ടുണ്ട്. എങ്കിലും താന്‍ തന്റെ അഭിപ്രായങ്ങള്‍ പറയേണ്ട രീതിയില്‍ പറയാറുണ്ട്. തനിക്കതിന് വേണ്ടത്ര പരിഗണന കിട്ടാറുമുണ്ട് എന്നാണ് അനശ്വര പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…