മലയാളത്തിന്റെ പ്രിയ താരമാണ് നടി അനശ്വര രാജന്. ബാല താരമായി മലയാള സിനിമാ ലോകത്തെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നായികയായും ശ്രദ്ധേയമാകാന്‍ താരത്തിനായി. ഏറെ ആരാധകരുള്ള നായികയാണ് അനശ്വര. മോഹന്‍ലാല്‍ ചിത്രം നേരാണ് അനശ്വരയുടേതായി അവസാനമിറങ്ങിയ ചിത്രം. ബോക്സോഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ചിത്രത്തിലെ അനശ്വരയുടെ പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യലിടത്ത് നിറയുന്നത്. അമ്മ ഉഷ രാജന് പിറന്നാള്‍ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് അനശ്വരയും സഹോദരി ഐശ്വര്യ രാജനും. വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് കാറില്‍ നിന്നും താരം അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കിയത്.
വഴിയില്‍ വച്ച് കാര്‍ നിര്‍ത്തി പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. അമ്മയ്ക്ക് പിറന്നാള്‍ സമ്മാനവും മക്കള്‍ നല്കി. ആ മനോഹര നിമിഷങ്ങളുടെ വീഡിയോയാണ് അനശ്വര സോഷ്യലിട്ത്ത് പങ്കുവച്ചത്. കേക്കും ബൊക്കയുമൊക്കെയായി നിരവധി സമ്മാനങ്ങള്‍ മക്കള്‍ അമ്മയ്ക്ക് സമ്മാനിച്ചു.
‘നേരി’ലൂടെ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അനശ്വര നടത്തിയത്. സാറ എന്ന അന്ധയായ കഥാപാത്രമായിട്ടാണ് അനശ്വര ചിത്രത്തിലെത്തിയത്. ജയറാം ചിത്രം ‘ഓസ്ലറി’ലും അനശ്വര ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. മലയാളി ഫ്രം ഇന്ത്യ, ഗുരുവായൂരമ്പലനടയില്‍ എന്നിവയാണ് അനശ്വരയുടെ അണിയറയിലൊരുങ്ങുന്ന ചിത്രം.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…