ബീച്ചില്‍ സുന്ദരിയായി അനശ്വര രാജന്‍- ചിത്രങ്ങള്‍

ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തി പിന്നീട് നായികയായി ശോഭിച്ച താരമാണ് അനശ്വര രാജന്‍. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് നടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ബീച്ചില്‍ കറുത്ത വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ അനശ്വര.. പിന്നീട് മലയാളത്തില്‍ ഒന്‍പതോളം സിനിമകളുടെ ഭാഗമായി മാറിയിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷാ ചിത്രങ്ങളിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, അവിയല്‍, മൈക്ക് എന്നീ സിനിമകളാണ് താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത മലയാള സിനിമകള്‍.

അനശ്വര രാജന്‍, രഞ്ജിത്ത് സജീവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 19 നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൌത്ത് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 21 മുതല്‍ ചിത്രം ഒടിടിയിലെത്തിയിരുന്നു. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത കഥാപാത്രത്തിലായിരുന്നു മൈക്കില്‍ അനശ്വര എത്തിയിരുന്നത്. താന്‍ ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചു എന്നും മുടി മുറിച്ചു എന്നും നടി പറഞ്ഞിരുന്നു.

ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന്‍ അവതരിപ്പിച്ചത്. ജോണ്‍ അബ്രഹാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമായിരുന്നു മൈക്ക്.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago