ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തി പിന്നീട് നായികയായി ശോഭിച്ച താരമാണ് അനശ്വര രാജന്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റ്ഗ്രാമിലാണ് നടി കുറച്ച് സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് തിളങ്ങാനുള്ള സമയമാണ് എന്ന് കുറിച്ചാണ് താരം ഫോ്ട്ടോകള് പങ്കുവെച്ചിരിക്കുന്നത്.
ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ അനശ്വര.. പിന്നീട് മലയാളത്തില്‍ ഒന്‍പതോളം സിനിമകളുടെ ഭാഗമായി മാറിയിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷാ ചിത്രങ്ങളിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, അവിയല്‍, മൈക്ക് എന്നീ സിനിമകളാണ് താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത മലയാള സിനിമകള്‍.
രാംഗി, യാരിയാന്‍ എന്നീ സിനിമകളാണ് ഇപ്പോള്‍ താരം കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, അനശ്വരയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ മൈക്ക് ഒടിടി റിലീസിന് എത്തുകയാണ്.അനശ്വര രാജന്, രഞ്ജിത്ത് സജീവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 19 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഒരേസമയം മൂന്ന് പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീമിംഗ് ആരംഭിക്കുക.
ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൌത്ത് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 21 മുതല്‍ ചിത്രം കാണാം. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത കഥാപാത്രത്തിലായിരുന്നു മൈക്കില്‍ അനശ്വര എത്തിയിരുന്നത്. താന്‍ ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചു എന്നും മുടി മുറിച്ചു എന്നും നടി പറഞ്ഞിരുന്നു,
ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന് അവതരിപ്പിച്ചത്. ജോണ്‍ അബ്രഹാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമായിരുന്നു മൈക്ക്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…