തൊണ്ണൂറുകളിലെ എന്റെ വിവാഹ വീഡിയോ!! അനശ്വരയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു..

ബാലതാരമായി സിനിമയില്‍ എത്തിയത് മുതല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജന്‍. നായികയായും മലയാള സിനിമയില്‍ ശോഭിച്ച താരം ഇപ്പോള്‍ ഇതര ഭാഷാ ചിത്രങ്ങളിലേക്കും എത്തുകയാണ്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയുടെ പൂജസെറിമണിയുടെ വീഡിയോ പങ്കുവെച്ച് എത്തിയരിക്കുകയാണ് അനശ്വര. ‘1990-കളിലെ എന്റെ വിവാഹ വിഡിയോ ഇങ്ങനെ ആയിരുന്നിരിക്കാം’ എന്ന ക്യാപ്ഷനൊപ്പമാണ് നടി വീഡിയോ പങ്കുവെച്ചത്.

സാരിയില്‍ അതീവ സുന്ദരിയായി സിനിമയുടെ പൂജയ്്ക്ക് എത്തിയ താരത്തിന്റെ ഈ വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. തമിഴില്‍ ജി വി പ്രകാശിന്റെ നായികയായി എത്തുകയാണ് നടി. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു. നിര്‍മ്മാതാവ് കെ. ബാലചന്ദറിന്റെ പ്രൊഡക്ഷന്‍ ഹൗസായ കവിതാലയയാണ് ഈ പുതിയ സിനിമ നിര്‍മ്മിക്കുന്നത്. മൈക്ക് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അനശ്വര നായികയായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമാ ജീവിതത്തില്‍ ഇതുവരേയും ചെയ്യാത്ത വ്യത്യസ്തമായൊരു വേഷത്തിലാണ് മൈക്ക് എന്ന ചിത്രത്തിലൂടെ

അനശ്വര എത്തിയിരുന്നത്. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ആയിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. അതിന് മുന്‍പ് അവിയല്‍, സൂപ്പര്‍ശരണ്യ, ആദ്യരാത്രി, മൈസാന്റ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നിവയാണ് താരത്തിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങള്‍. 2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ

മഞ്ജുവാര്യറുടെ മകളായി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജന്‍. ഇപ്പോള്‍ ഇതര ഭാഷാചിത്രങ്ങളിലും നായികയായി എത്തുന്ന പ്രിയ താരത്തിന് എല്ലാവിധ ആശംസകളും നേരുകയാണ് ആരാധകര്‍.

Sreekumar

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

22 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago