പ്രണയവും സസ്‌പെന്‍സുമായി സ്ത്രീ സമത്വത്തിന്റെ അഞ്ചാംവേദം!!

പുതുമുഖം വിഹാന്‍ വിഷ്ണുവിനെ നായകനാക്കി നവാഗതനായ മുജീബ് ടി മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചാംവേദം. സ്ത്രീ സമത്വമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. നിരവധി ട്വിസ്റ്റുകള്‍ നിറയുന്ന പ്രണയ ചിത്രമാണ് അഞ്ചാംവേദം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.

അടിയുറച്ച മത വിശ്വാസങ്ങള്‍ നിസഹായയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തെറിയുമ്പോള്‍ അവള്‍ വിശ്വസിച്ച വേദ ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ പകര്‍ന്നു കിട്ടിയതും മൂടി വെയ്ക്കപ്പെട്ടതുമായ ഒരു വലിയ സത്യം ‘ഫസഹ്’ അവള്‍ക്ക് തുണയാവുന്നു.

കോവിഡ് എന്നമഹാമാരിയുടെ പശ്ചാത്തലത്തില്‍, ഏറെ ദുരൂഹതകള്‍ നിറഞ്ഞ മള്‍ട്ടി ജോണര്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ കഥയാണ് ചിത്രം. ടിഎം പ്രൊഡക്ഷന്റെ ബാനറില്‍ ഹബീബ് അബൂബക്കര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബിനീഷ് രാജ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഡിഒപി കൈകാര്യം ചെയ്യുന്നത് സാഗര്‍ അയ്യപ്പന്‍ ആണ്. എഡിറ്റിംഗ്- ഹരി രാജ ഗൃഹ. കഥ, സംവിധാനം- മുജീബ് ടി മുഹമ്മദ്.

വിഹാന്‍ വിഷ്ണു നായക കഥാപാത്രമായ സത്താറിനെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ അറം എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനുലക്ഷ്മിയാണ് ചിത്രത്തിലെ നായികയായ സാഹിബയെ അവതരിപ്പിക്കുന്നത്.

അമര്‍നാഥ് ഹരിചന്ദ്രന്‍, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, സംക്രന്ദനന്‍, നാഗരാജ്, ജിന്‍സി, അമ്ബിളി, സൗമ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനഅഭിനേതാക്കളാവുന്നത്. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ജോജി തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. കെഎസ് ചിത്ര, മുരുകന്‍ കാട്ടാക്കട, സിയാ ഹുല്‍ ഹക്ക് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതം- വിഷ്ണുവി ദിവാകര്‍. പ്രൊജക്റ്റ് ഡിസൈനര്‍- രാജീവ് ഗോപി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകര്‍. ആര്‍ട്ട്- രാജേഷ് ശങ്കര്‍. കോസ്റ്റ്യൂം- ഉണ്ണി പാലക്കാട്. മേക്കപ്പ്- സുധി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടര്‍- ബാലു നീലംപേരൂര്‍. വി.എഫ്.എക്‌സ്- ബിനീഷ് രാജ്. ആക്ഷന്‍- കുങ്ഫു സജിത്ത്. ഇടുക്കി, കട്ടപ്പന പ്രദേശങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും. പിആര്‍ഒ- എംകെ ഷെജിന്‍, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

33 mins ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

44 mins ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

51 mins ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

57 mins ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

1 hour ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago