കുഞ്ഞിന് പാലൊന്നും കൊടുക്കുന്നില്ലേ നെഞ്ച് ഒട്ടി കിടക്കണല്ലോ!

പ്രസവത്തിനു ശേഷം മൈക്കൽ യുവതികളെയും പോലെ തന്നെ തനിക്കും നേരിടേണ്ടി വന്ന ചോദ്യങ്ങൾ എന്തൊക്കെയെന്ന് തുറന്ന് പറയുകയാണ് ആൻസി വിഷ്ണു എന്ന യുവതി. എന്നാൽ ഇത്തരത്തിൽ മുനവെച്ച് ചോദിക്കുന്ന ചോദ്യങ്ങൾ കേട്ട് മറ്റുള്ളവരെ പോലെ തളർന്നു പോകാൻ തനിക്ക് പറ്റില്ലെന്നും അവയെ എല്ലാം ധൈര്യമായി തന്നെ താൻ നേരിട്ടുണ്ടെന്നും ആണ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ കൂടി ആൻസി വിഷ്ണു കുറിച്ചിരിക്കുന്നത്. ആൻസി വിഷ്ണുവിന്റെ കുറിപ്പ് വായിക്കാം,

കുഞ്ഞിന് പാലൊന്നും കൊടുക്കുന്നില്ലേ നെഞ്ച് ഒട്ടി കിടക്കണല്ലോ, മുല പാൽ ഇല്ലായിരിക്കുമല്ലേ, കുപ്പിപാൽ കൊടുക്കല്ലേ കഫക്കെട്ട് മാറില്ല, മുലപാൽ കൊടുത്താൽ ക്ഷീണിക്കുമെന്നോർത്താണോ അതോ സൗന്ദര്യം പോകുമെന്നോർത്താണോ കുഞ്ഞിന് കുപ്പിപാൽ കൊടുക്കുന്നെ, ഒരു കുഞ് ആയി എന്നിട്ടും കെട്ടിയോന്റെ പുറകെന്ന് മാറുന്നില്ല, എപ്പോഴും കരച്ചിലും പിഴിച്ചിലും ആണ് നിനക്ക് വട്ടാണോ. പെറ്റ് എഴുന്നേറ്റിട്ട് നന്നായിട്ടില്ല സിസേറിയൻ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴും അവിടെന്ന് അങ്ങോട്ട് ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴും കേട്ട് മടുത്ത ചോദ്യങ്ങളാണ്.. ഞാൻ ആഗ്രഹിച്ച് മോഹിച്ചു കിട്ടിയ കുഞ്ഞാണ് തനു, അവന്റെ വിശപ്പ് മാറും വിധം എന്റെ മുലകൾ ചുരത്തുന്നുണ്ട്, കുപ്പിപാലും കൊടുക്കുന്നുണ്ട് ഡോക്ടറിന്റെ നിർദ്ദേശപ്രകാരമാണ് കൊടുക്കുന്നത്, തനു പൂർണ ആരോഗ്വേവനാണ്. സൗന്ദര്യം പോകുമെന്നോർത്തോ ക്ഷീണിക്കുമെന്നോർത്തോ എനിക്കൊരു വേവലാതിയും ഇല്ല, പിന്നെ വയസ് എനിക്ക് 23 ആയിട്ടേ ഉള്ളു, ഒരു കുഞ് ആയിക്കഴിഞ്ഞാൽ ഭർത്താവിനെ അടുത്തേക്ക് അടുപ്പിക്കരുതെന്നുള്ള പഴമക്കാരുടെ ഉപദേശം ഞാനോ വിഷ്ണു ഏട്ടനോ കേട്ട ഭാവം നടിക്കാറില്ല. പെറ്റ് എഴുന്നേറ്റിട്ട് നന്നാവാൻ, ഞാൻ സുഖ ചികിത്സക്ക് പോയതല്ലാലോ, മാത്രവുമല്ല എനിക്ക് ഈ എന്നെയാണ് ഇഷ്ട്ടം, അമ്മയാകുന്നത്തോടെ ഒരു സ്ത്രീ മറ്റൊരു ജീവിത രീതിയിലേക്ക് കാലെടുത്ത് വെക്കുന്നു.

ancy joseph fb post

ഒന്ന് സ്വസ്ഥമാകാൻ, ഒന്ന് സമാധാനമായി ഉറങ്ങാൻ ഇനിയും എത്ര വർഷങ്ങൾ കഴിയണമെന്നോ…. തനുവിനൊപ്പം ഞാൻ വീണ്ടും ബാല്യം കയ്യെത്തി പിടിക്കുകയാണ് അവനൊപ്പം കമിഴ്ന്നും, നീന്തിയും, മുട്ട് കുത്തിയും ഞാൻ വീണ്ടും വളരുകയാണ്….. ഒരു കുഞ് ആയിക്കഴിഞ്ഞാൽ തനി വീട്ടമ്മ ആയിക്കോളണം, ലിപ്സ്റ്റിക്ക് ഇടരുത്, ജീൻസ് ഇടരുത് sleevless ഇടരുത്,അടങ്ങി ഒതുങ്ങി അടുക്കളക്കും കിടപ്പറക്കും ഉള്ളിൽ കഴിഞ്ഞോണം, ഇതൊക്കെ ഒരു തരം മുടത്ത് ന്യായങ്ങൾ ആണ് ആരുടെയൊക്കെയോ സ്വർത്ഥതക്കുവേണ്ടി. എത്ര പ്രസവിച്ചാലും നിറയെ സന്തോഷങ്ങൾ ഉണ്ടാക്കൂ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കൂ, ഉറക്കെ ചിരിക്കൂ, കുറച്ച് കൂടുതൽ updated ആയ അമ്മയാകൂ….

Devika Rahul