അമ്മയാവുക എന്നാൽ പലതും സഹിക്കുക ക്ഷെമിക്കുക എന്നല്ല അർഥം

അമ്മയാവുക എന്നാൽ പലതും സഹിക്കുക ക്ഷെമിക്കുക എന്നല്ല അർഥം,ചിറക് വിടർത്തി പറക്കുക എന്ന് കൂടി വിശാലതയുള്ള വാക്കാണ് “അമ്മ” .മോനുണ്ടായതിൽ പിന്നെയാണ് ഞാൻ മറന്ന ചിരികൾ എന്നിലേക്ക് മടങ്ങി വന്നത്. അമ്മയാകുമ്പോൾ വിടർന്ന ചിരി, ഊർജം നമ്മിൽ ഉണ്ടാകണം എന്നാൽ മാത്രമാണ് മാതൃത്വം പൂർണമാവുകയുള്ളു. കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ വിശേഷം ആയില്ലേ എന്ന ചോദ്യം ഞാൻ കേൾക്കുന്നതാണ്, അപ്പോഴൊന്നും അമ്മയാകണം എന്ന് എനിക്ക് തോന്നിയതുമില്ല. മുലയൂട്ടാൻ കൊതി തോന്നി തുടങ്ങിയപ്പോൾ, ഒരു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഉറങ്ങാൻ കൊതി തോന്നിത്തുടങ്ങിയപ്പോൾ മാത്രമാണ് അമ്മയാകണം എന്ന തീരുമാനം ഞാൻ എടുത്തത്. പിന്നെയുള്ള മാസങ്ങളിൽ കാത്തിരിപ്പായിരുന്നു,പ്രെഗ്നനൻസി കിറ്റിൽ രണ്ട് ചുമന്ന വരകൾ തെളിഞ്ഞപ്പോഴേ ഞാൻ അമ്മയായി കഴിഞ്ഞു, മുലയൂട്ടി തുടങ്ങി, ഉള്ളിലെ കുരുന്ന് ജീവനെ കൊഞ്ചിക്കാൻ തുടങ്ങി. സാമ്പത്തികമായും മാനസികമായും ശരീരീകമായും നന്നായി കഷ്ട്ടപെടും എന്നുറപ്പായിട്ടും എനിക്ക് അമ്മയാകണമായിരുന്നു… അമ്മയാവുക എന്നാൽ കേവലം ശരീരത്തെ സംബന്ധിക്കുന്ന പ്രവർത്തി മാത്രമല്ല അത്, മാനസികമായുള്ള വലിയൊരു വിപ്ലവം തന്നെയാണ് അത്.

സ്‌ട്രെക്ച്ച് മാർക്കുകൾ വീണ അടിവയറും,ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളും,സിസേറിയൻ ചെയ്ത മുറിപ്പാടും കാണുമ്പോൾ എനിക്ക് എന്തൊരു സന്തോഷമാണെന്നോ, അമ്മയായതിന്റെ അടയാളങ്ങൾ എത്ര ഭംഗിയാണ്… എത്ര അഭിമാനമാണ്… അമ്മയാകുന്നതിനൊപ്പം സ്ത്രീ സ്വയം പര്യാപ്ത ആകേണ്ടത് കൂടിയുണ്ട്. ആരോഗ്യം കൂടുതൽ ശ്രെദ്ധിക്കേണ്ടതുണ്ട്, മാനസികമായ സന്തോഷങ്ങൾ കണ്ടെത്തേണ്ടത് കൂടിയുണ്ട്….യാത്രകൾ പോകേണ്ടതുണ്ട്, വായിക്കേണ്ടതുണ്ട്, വിശ്രമിക്കേണ്ടതുണ്ട്…. അമ്മയായതിൽ പിന്നെ ഓരോ പെണ്ണിലും ചിരി നിറയേണ്ടതുണ്ട്…..ഒരു വിഷാദത്തിനും, പ്രതിസന്ധികൾക്കും അവളെ കീഴ്പ്പെടുത്താൻ കഴിയാത്ത വണ്ണം അവൾ മാതൃത്വത്തിലേക്ക് ആഴ്ന്നിറങ്ങണം.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago