പ്രിയം, ഗോഡ്സ് ഓണ്‍ കണ്ട്രി, ഹയ തുടങ്ങിയ സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി,ദിലീപ്,ആസിഫ് അലി,സുരാജ് വെഞ്ഞറമ്മൂട് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് മോഷന്‍ പോസ്റ്റര്‍ റീലീസ് ചെയ്തത്.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ‘അന്ധകാരാ’. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്, ധീരജ് ഡെന്നി,വിനോദ് സാഗര്‍, മറീന മൈക്കല്‍, അജിഷ പ്രഭാകരന്, സുധീര്‍ കരമന, കെ ആര് ഭരത് തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്തു ഇതിനോടകം തന്നെ ചര്‍ച്ചായാക്കുകയാണ്.
ACE OF HEARTS സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാരാ നിര്‍മ്മിക്കുന്നത്.എ എല്‍ അര്ജുന് ശങ്കറും പ്രശാന്ത് നടേശനും ചേര്‍ന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകന് മനോ വി നാരായണനാണ്.അനന്തു വിജയ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു,അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനര്‍ – സണ്ണി തഴുത്തല,ആര്‍ട്ട് – ആര്ക്കന് എസ് കര്‍മ്മ,പ്രൊഡക്ഷന്‍ കണ്ട്രോളര് – ജയശീലന്‍ സദാനന്ദന്,സൗണ്ട് മിക്സിങ് – രാജാകൃഷ്ണന്, സ്റ്റില്‍സ് – ഫസല്‍ ഉള് ഹക്ക്, മാര്‍ക്കറ്റിംഗ് – എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, മീഡിയ കണ്‍സല്‍ട്ടണ്ട് – വൈശാഖ് വടക്കേവീട്,ജിനു അനില്‍കുമാര്‍.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…