സെറ്റ് ചെയ്യ്ത സ്ഥലത്ത് ഷൂട്ട് ചെയ്യാൻ പറ്റാതെ വന്നപ്പോൾ മോഹൻലാൽ തന്നോട് ദേഷ്യപ്പെട്ടു, സംഭവത്തെ കുറിച്ച് അനീഷ് ഉപാസന 

Follow Us :

നടന്‍ മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ട് ആദ്യമായി എടുത്ത അനുഭവം പങ്കുവെച്ചെ ത്തിയിരിക്കുകയാണ് അനീഷ് ഉപാസന, ഫോട്ടോ ഷൂട്ട് എടുക്കാന്‍ ചെന്നപ്പോള്‍ അത് ആദ്യം സെറ്റ് ചെയ്ത സ്ഥലത്ത് നടത്താന്‍ പറ്റാതെ വന്നപ്പോള്‍ മോഹൻലാൽ തന്നോട് ദേഷ്യപ്പെട്ടു, ശരിക്കും താൻ വിറക്കുവായിരുന്നു, പരദേശി എന്ന ചിത്രത്തിന്റെ സമയത്താണ്  താൻ ആദ്യമായി മോഹൻലാലിനെ ഫോട്ടോഷൂട്ട് ചെയ്യാൻ പോയത്, അന്ന് തൃശൂര്‍ ബേസ്ഡ് ആയിട്ട് മോഹന്‍ലാല്‍ സ്‌പെഷ്യല്‍ എന്ന് പറഞ്ഞിട്ട് ഒരു മാഗസിന്‍ ഉണ്ടായിരുന്നു. ആ മാഗസിന് വേണ്ടി ആയിരുന്നു ഈ ഫോട്ടോഷൂട്ട്

എന്നോട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഒരു കോണ്‍സപ്റ്റ് ഉണ്ടാക്കി താജ് ഹോട്ടലില്‍ പോയി, എവിടെയാണ് ഷൂട്ട് ചെയ്യുന്നതെന്ന് ചോദിച്ചു. ഇതിന്റെ താഴെയാണെന്ന് പറഞ്ഞു. അങ്ങനെ സാര്‍ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ അവിടെ ഒരു നോര്‍ത്ത് ഇന്ത്യന്‍ കല്യാണം നടക്കുന്നുണ്ടായിരുന്നു. ഇവിടെ ഞാന്‍ എങ്ങനെ ഇറങ്ങി നിന്ന് ഷൂട്ട് ചെയ്യും എന്ന് അദ്ദേഹം തന്നോട് ചോദിച്ചു. സാര്‍ വല്ലാതെ ഷൗട്ട് ചെയ്തു

എന്നാൽ  ‘ആ ദേഷ്യപ്പെടുന്നതിനും ഒരു ക്യൂട്ട്‌നെസ് ഉണ്ടായിരുന്നു, എന്നാലും തന്റെ കൈയ്യും കാലും ഒക്കെ വിറയ്ക്കാന്‍ തുടങ്ങി. വേറെ ഒരു സ്ഥലം നോക്കൂ, അതുമല്ല, തനിക്ക് തിരുവനന്തപുരത്ത് പോണം. നിങ്ങള്‍ക്ക് ഒരു സമയം താൻ ഉണ്ടാക്കി തന്നപ്പോള്‍ നിങ്ങള്‍ അത് കൃത്യമായി ചെയ്യേണ്ടേ എന്നൊക്കെയാണ് പറഞ്ഞത്, അങ്ങനെ താന്‍ തന്റെ സ്‌ക്രിപ്റ്റ് ഒക്കെ മടക്കി. പോവാന്‍ നേരത്ത് ഒരു മിനുട്ട് നില്‍ക്കൂ എന്ന് പറഞ്ഞു. സാറിന്റെ കൂടെയുള്ള മുരളി യെന്നാളിനെ ഇയാള്‍ക്ക് പറ്റിയ ഫ്‌ളോര്‍ എവിടെയെങ്കിലും ഉണ്ടോ നോക്ക് എന്ന് പറഞ്ഞു. ഫ്‌ളോര്‍ ഇല്ല. താന്‍ താമസിക്കുന്ന സ്ഥലമാണ് അവിടെ തന്നെ താന്‍ ഷൂട്ട് ഒക്കെ ചെയ്യും.അങ്ങനെ പോയി നോക്കി, ഇവിടെ ഒന്നും പറ്റില്ലെന്ന് മുരളി പറഞ്ഞു. പക്ഷെ അദ്ദേഹം തന്നെ ലാല്‍ സാറിനോട് പറഞ്ഞു, കുഴപ്പമില്ല, പുള്ളി മാനേജ് ചെയ്‌തോളാം എന്ന്. അങ്ങനെ ലാല്‍ സര്‍ വന്നു, ലാല്‍ സാര്‍ തന്നെ കോളിംഗ് ബെല്‍ അടിച്ചു. ഒരുത്തന്‍ ഒരു മുണ്ട് മാത്രമുടുത്താണ് വന്ന് ഡോര്‍ തുറന്നത്. അവന്‍ മുന്നില്‍ ലാലേട്ടനെ കണ്ട് ഞെട്ടി. നോക്കണ്ട ഞാന്‍ തന്നെയാ ഒറിജിനലാ എന്നാണ് ലാലേട്ടന്‍ അവനോട് പറഞ്ഞത്. ബാച്ചിലേഴ്‌സ് നില്‍ക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും ഉള്ള സ്ഥലമായിരുന്നു അത്. പക്ഷെ സാര്‍ അവിടെ അഞ്ച് മണിക്കൂര്‍ ഇരുന്ന് ഷൂട്ടിനായി.