ഒരു കഥാപാത്രത്തിന്റെ ഭൂതകാലം അടയാളപ്പെടുത്തുന്ന ഒരു സംഭാഷണം മാത്രം മതി ഈ നടനെ ഓർക്കുവാൻ അനിൽ പി നെടുമങ്ങാട്

കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ നീ.. തൃശൂർ കുമ്മാട്ടി അല്ല മുണ്ടൂർ കുമ്മാട്ടി.. പണ്ട് ജന്മിമാര് പാണ്ടികളെ ഇറക്കും കുമ്മാട്ടി കോലത്തില്..എതിരെ നിൽക്കുന്ന യൂണിയൻ പ്രവർത്തനം ഉള്ള ഹരിജൻ സഖാക്കളേ തീർക്കാൻ.. രണ്ടു കുമ്മാട്ടി കഴിഞ്ഞു..കുറെ സഖാക്കൾ തീർന്നു..പക്ഷെ അടുത്ത കുമ്മാട്ടിക്ക് തീർന്നത് പതിമൂന്നു പാണ്ടികളാ..ചെയ്തത് ആരെന്നു പോലീസിന് പിടികിട്ടിയില്ല..പക്ഷെ പാർട്ടിക്ക് കിട്ടി.. ഇരുപത്തഞ്ചു വയസ്സുള്ള ഒരു ചെക്കനെ കുമ്മാട്ടി കോലത്തിൽ കൊണ്ട് നിർത്തി എം ൽ എ ചാത്തൻ മാഷിന്റെ മുൻപിൽ…മാഷ് അവനോടു പറഞ്ഞു.. നീ ചെയ്തത് തെറ്റല്ല ചെറുത്തുനിൽപ്പാണ്.. പക്ഷെ ഇന്ന് നീ എന്ത് ചെയ്യുമ്പോഴും നിയമം വേണം നിന്റെ കൂടെ എന്നു നിർബന്ധിച്ചു മാഷ് അവനെ പോലീസിൽ ചേർത്തു. അവന്റെ പേരാണ് അയ്യപ്പൻ നായർ.. പിന്നീട് മുണ്ടൂർ മാടൻ എന്നൊരു വിളിപേരും കിട്ടി.. യൂണിഫോമിൽ കയറിയത് കൊണ്ട് അയാൾ ഒന്ന് ഒതുങ്ങി..മയപെട്ടു.. ആ യൂണിഫോം ആണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്..ഇനി അയാൾക്കു നിയമം ഇല്ല. കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുക എന്നത് ”

ഈ സംഭാഷണം അത്ര മനോഹരമായിട്ടാണ് അനിൽ പി നെടുമങ്ങാട് എന്ന നടൻ ചെയ്തത്.ആ ഒരൊറ്റ ഡയലോഗ് ഡെലിവറിയിലൂടെ ആയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്ക് ഒരു സീൻ പോലും കാണിക്കാതെ തന്നെ അതിന്റെ ആ തീവ്രത അനുഭവിക്കാൻ കഴിഞ്ഞിരുന്നു പ്രേക്ഷകർക്ക്..C. I സതീഷ്കുമാർ എന്ന കഥാപാത്രവും അനിൽ പി നെടുമങ്ങാട് എന്ന നടനെയും എന്നും ഓർത്തിരിക്കാൻ ആ ഒരു രംഗം മതി.അടുത്ത കാലത്തു ഒരൊറ്റ ഡയലോഗ് ഡെലിവറി കൊണ്ട് എന്നെ വിസ്മയിപ്പിച്ച അതിശയിപ്പിച്ച നടൻ ഭയങ്കര ഒരു ഇഷ്ടമുണ്ടായിരുന്നു എനിക്ക് ഈ നടനോട്. ഓരോ സിനിമകളിലും കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു.ഇപ്പോൾ വെറുതെ എങ്കിലും അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ എടുത്തു കാണാറുണ്ട്.. കാരണം സിനിമ മേഖലയിൽ കലാഭവൻ മണി ചേട്ടന്റെ വിയോഗത്തിന് ശേഷം എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച ഒരു മരണ വാർത്ത ആയിരുന്നു അനിൽ ചേട്ടന്റെ..ഡിസംബർ 25ഞാൻ ഒരിക്കലും മറക്കാത്ത ഒരു ദിവസം ആണ്. കാരണം അന്ന് മലങ്കര ഡാമിന്റെ ആഴത്തിലേക്കു അദ്ദേഹം വൈകുനേരം മുങ്ങി താഴുമ്പോൾ അതിനു അടുത്തു തന്നെ ഞാൻ ഉണ്ടായിരുന്നു . വൈകുനേരം മലങ്കര ഡാമിന്റെ കവാടത്തിനു മുൻപിൽ നിന്ന് കയറാൻ തുടങ്ങിയപ്പോൾ ഇടുക്കിയിൽ എത്താൻ സമയം വൈകുമെന്ന് കാരണത്താൽ ഞാൻ കയറാതെ പോകുകയായിരുന്നു. കയറിയിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഏറെ ഇഷ്ടപെടുന്ന കലാകാരന്റെ ചിലപ്പോൾ മരണം കണ്ടു പോയേനെ…അതിനു ശേഷം ഇടുക്കിയിൽ വെച്ചു അദേഹത്തിന്റെ മരണ വാർത്ത അറിയുകയും..

തിരികെയുള്ള യാത്രയിൽ മലങ്കര ഡാമിന് മുൻപിൽ വന്നപ്പോൾ വല്ലാത്തൊരു മനപ്രയാസമായിരുന്നു എനിക്ക് അനുഭവപ്പെട്ടത്..
അയ്യപ്പനും കോശിയും ഇറങ്ങിയപ്പോൾ personal ആയി എന്റെ അദ്ദേഹതിനോടുള്ള ആരാധന അറിയിച്ചു കൊണ്ടുള്ള ഒരു സന്ദേശം ഞാൻ അയച്ചപ്പോൾ.. നേരിട്ട് ഒരിക്കൽ കാണാം എന്നായിരുന്നു മറുപടി. പക്ഷെ കാണാൻ സാധിച്ചില്ല. ഇടക്ക് ഇടക്ക് പഴയ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുകയും..ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലും ഞാൻ പോയി നോക്കാറുണ്ട്.. രസകരമായ അദ്ദേഹം പങ്ക് വെച്ച കുറെ അധികം ഓർമകളും തമാശകളും കുറെ ചിത്രങ്ങളും അവസാനമായി കുറിച്ച വാക്കുകളും കാണുവാൻ വേണ്ടി..പിന്നെ ഓൺലൈൻ വരുമ്പോൾ ഉള്ള ഒരു symbol ഉണ്ടല്ലോ.. അതെങ്ങാനും ഒന്നുകൂടി വന്നാലോ എന്ന് കരുതി..

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

17 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago