അനിൽ രാധാകൃഷ്ണൻ മേനോന്റെ സിനിമകളുടെ തീമുകൾ

അനിൽ രാധാകൃഷ്ണൻ മേനോൻ്റെ സിനിമകളുടെ തീമുകൾ എല്ലായ്പ്പോഴുമൊരു Collaborative Attempt നെ അടിസ്ഥാനമാക്കിയുള്ളവയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.. ഒരു കൂട്ടം ആളുകൾ ഒരുമിച്ച് ഒരു പ്രത്യേക ലക്ഷ്യത്തിനായി പരിശ്രമിക്കുന്നതും ആ ശ്രമങ്ങൾ കഥാപാത്രങ്ങളെ പലതരത്തിൽ സ്വാധീനിക്കുന്നതും ഒടുക്കം ഫലപ്രാപ്തിയിലെത്തിച്ചേരുന്നതുമാണ് പൊതുവായി കണ്ടുവരുന്ന പ്രമേയം.. ആദ്യ ചിത്രമായ North 24 Katham ൽ, ഒരു ഹർത്താൽ ദിനത്തിൽ വഴിയിൽ പെട്ടുപോയ ചിലരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താനുള്ള ശ്രമങ്ങളാണ് നമ്മൾ കാണുന്നത്.. എത്തിച്ചേരേണ്ട സ്ഥലങ്ങൾ പലതാണെങ്കിലും ഹർത്താൽ എന്ന പ്രതിസന്ധിയെ മറികടന്ന് യാത്രചെയ്യാനുള്ള ഇവരുടെ കൂട്ടായ ശ്രമങ്ങളും, ആ ഉദ്യമത്തിൽ പരസ്പരം സഹായികളായി വർത്തിക്കുന്നതുമെല്ലാമാണ് ചിത്രത്തിൽ.. ഫഹദും, സ്വാതിയും, വേണുച്ചേട്ടനും, ചെമ്പനുമെല്ലാം കഥാപാത്രങ്ങളായി ഈ കൂട്ടായ്മയിൽ പങ്കാളികളാവുന്നു. രണ്ടാമത്തെ ചിത്രം സപ്തമ ശ്രീ തസ്കരാ:യിലെത്തുമ്പോൾ മുൻപ് പറഞ്ഞ Collaborative Attempt എന്നത് ഒരു Collaborative Adventure എന്ന നിലയിലേക്ക് വികാസം പ്രാപിക്കുന്നു..

ഏഴു കള്ളന്മാർ ഒരുമിച്ച് ചേർന്ന് നടത്തുന്ന ഒരു കൊള്ളയാണ് ഇവിടുത്തെ പ്രമേയം.. ഈ ശ്രമത്തിൽ ഇവരേഴുപേരും പരസ്പര പൂരകങ്ങളായി വർത്തിക്കുകയും ശ്രമം വിജയത്തിലെത്തുകയും ചെയ്യുന്നു.. ഇനി അടുത്ത ചിത്രമായ Lord Livingston 7000 Kandi യിലേക്കു വന്നാൽ ഇവിടെയും, ഫിലിപ്പോസ് ജോൺ എന്ന പ്രകൃതിസ്നേഹിയും വനത്തിൽ പര്യവേക്ഷണത്തിനെത്തുന്ന ആറു പേരുമടക്കം മൊത്തം 7 പേരാണ്.. ഒരു ആദിവാസി ഊര് ഉൾപ്പെടുന്ന വനപ്രദേശത്തെ വ്യവസായവൽക്കരിച്ച് നശിപ്പിക്കാനുള്ള വൻകിട കമ്പനിയുടെ പദ്ധതികളെ കൂട്ടായശ്രമത്തിലൂടെ തന്ത്രപരമായി ഇവർ തോൽപ്പിക്കുന്നു.. ഇനി അവസാനമിറങ്ങിയ ദിവാൻജിമൂല ഗ്രാൻപ്രിയുടെ കാര്യം.. ഇവിടെത്തെ പൊതുവായ ലക്ഷ്യമെന്ന് പറയുന്നത്, 30 കൊല്ലമായി മുടങ്ങിക്കിടക്കുന്ന ബൈക്ക് റേസ് പുനരാരംഭിക്കുക എന്നതാണ്.. ഇവിടെയും പടത്തിലെ മുഖ്യ കഥാപാത്രങ്ങളെല്ലാമടങ്ങിയ ഒരു സംഘം തന്നെയുണ്ട് ഇതിനായുള്ള പരിശ്രമത്തിൽ..

അവസാനം ഈ ശ്രമവും വിജയത്തിലെത്തുന്നു.. ഇതെല്ലാം ബോധപൂർവ്വമോ യാദൃശ്ചികമായോ സംഭവിച്ചതാവാം.. ഒരാളുടെ സ്വതസിദ്ധമായ ആഖ്യാനരീതിയുടെ പ്രത്യേകതയാവാം.. വിശേഷിച്ച് തിരക്കഥാകൃത്തും സംവിധായകനും ഒരാൾ തന്നെയാകുമ്പോൾ.. എന്തൊക്കെയായാലും ഇനി വരാൻ പോകുന്ന സിനിമകളിലും പ്രമേയത്തിലെ ഈയൊരു പൊതുഘടകം ആവർത്തിച്ചാൽ അതൊരൽപ്പം ബോറായേക്കും എന്ന് തോന്നുന്നു..

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

9 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

11 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

13 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

14 hours ago